ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഞ്ഞും വിഷപ്പുകയും. ഡല്‍ഹിയില്‍ പുക മഞ്ഞിലും വിഷപ്പുകയിലും ജന ജീവിതം ദുസ്സഹമായി തുടരുന്നു. വായു ഗുണനിലവാരം ഇന്ന് 382 ആണ് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. വളരെ മോശം വിഭാഗത്തിലാണ് വായു ഗുണനിലവാരം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞും കൂടിയായപ്പോള്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 […]

ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഹാല്‍ സിനിമയ്ക്ക് U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 25നാണ് റിലീസ്. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരേ നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ […]

ഹയർസെക്കൻഡറി രണ്ടാം വർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.

ശബരിമല സ്വർണ്ണ മോഷണക്കേസ്

പങ്കജ് ഭണ്ഡാരിയും ഗോവർധനനും അറസ്റ്റിൽ. ശബരിമല സ്വർണമോഷണക്കേസിൽ നിർണായക അറസ്റ്റ്. കോസുമായും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധം പുലർത്തിയ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ ആണ് പങ്കജ് ഭണ്ഡാരി.കർണാടകയിലെ വ്യവസായിയാണ് ഗോവർദ്ധൻ. ഇവരെയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ് ഐ ടി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.ശബരി മലയിൽ നിന്ന് കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്മാർട് ക്രിയേഷനിലെത്തിച്ചാണ് […]

തെരുവിൽ കസേരയിട്ട് ഇരുന്ന ഗവർണർ, സമരവീര്യം വീണ്ടെടുത്ത

കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സൂപ്പർ പ്രതിപക്ഷമായി ഒരു ഗവർണർ മാറുന്ന കാഴ്ചക്കായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ 2019-ൽ കേരളത്തിന്റെ ഗവർണർ പദവിയേറ്റെടുത്തത് മുതലിങ്ങോട്ടു കേരളം സാക്ഷിയായത്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായതോടെ കലാലയങ്ങളിലെ സമരങ്ങളെ മറന്നുപോയ എസ്എഫ്ഐക്ക് ആരിഫ് മുഹമ്മദ് ഖാന്റെ വരവും നിലപാടുകളും സമരമുഖത്തെ പുറംതട്ടിയെടുക്കാനുള്ള പുതിയ ഊർജവുമായി. അത്രമാത്രമായിരുന്നു സർവകലാശാലകളിലെ വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തുറന്നുവിട്ട നിയമപോരാട്ടങ്ങളും തെരുവുയുദ്ധങ്ങളും. താനൊരു റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിക്കാൻ ഗവർണറും ഗവർണർ […]

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച്

ഇ​രി​ട്ടി : കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ഇ​രി​ട്ടി​യി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കാ​സ​ർ​ഗോ​ട്ടു നി​ന്ന് ക​ണ്ണൂ​ർ-​ഇ​രി​ട്ടി വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​ജെ. ബാ​ബു​വി​നെ​യാ​ണ് കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ഇ​രി​ട്ടി ടൗ​ണി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്.പ​യ​ഞ്ചേ​രി മു​ക്കി​ന് സ​മീ​പ​ത്തു വ​ച്ച് ബ​സ് […]

നഗരത്തിലെ മാലിന്യം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കാനൊരുങ്ങുന്ന ബി.ജെ.പി മേയറെയും കൂട്ടരെയും കാത്തിരിക്കുന്ന വെല്ലുവിളികൾ പലതുണ്ട്. മാലിന്യപ്രശ്നമാണ് പ്രധാനം. ഏകീകൃത മാലിന്യസംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ മാലിന്യപ്രശ്നത്തിൽ ഒന്നര പതിറ്റാണ്ടായി മുടന്തുകയാണ് കോർപറേഷൻ. ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കുമെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയം. അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനവഴി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നുണ്ടെങ്കിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നത് ഇനിയും പ്രായോഗികമായിട്ടില്ല. വീടുകളിൽ കിച്ചൺബിന്നുകളും പൊതുയിടങ്ങളിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടമാലിന്യ സംസ്കരണം നടത്തണമെന്ന ലക്ഷ്യവും ഫലം കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന വാർഡുകളിൽ മാത്രമാണ് പ്രവർത്തനം […]

ജലവിതരണത്തിന് പകൽ നിയന്ത്രണം

തിരുവനന്തപുരം: പേട്ട- വെൺപാലവട്ടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പണികൾക്കായി പകൽ സമയങ്ങളിൽ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണികൾ പൂർത്തിയാകുന്നതു വരെ പകൽ സമയങ്ങളിൽ വാൽവുകൾ അടച്ചിടാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം. പേട്ട- ആനയറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പുകൾക്ക് പകരം 200 എം എം വലിപ്പമുള്ള പൈപ്പാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതിന്റെ ഫാബ്രിക്കേഷൻ, ഇന്റർ കണക്ഷൻ ജോലികളാണ് നടക്കുന്നത്. ഇതുമൂലം കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇതിനിടെ റോഡ് […]

മ​ദ്ര​സ​യ്ക്കു​ള്ളി​ൽ കൗ​മാ​ര​ക്കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ബ​ഹ്റാ​യി​ച്ച് : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ദ്ര​സ​യ്ക്കു​ള്ളി​ൽ പ​തി​നാ​ലു​കാ​രി​യെ മു​സ്‌​ലിം പു​രോ​ഹി​ത​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു. രു​പാ​യി​ദി​ഹ ഗ്രാ​മ​ത്തി​ലെ മ​ദ്ര​സ​യി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഡി​സം​ബ​ർ 12നു ​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​റ അ​ടി​ച്ചു​വാ​രാ​ൻ വി​ളി​ച്ചു​വ​രു​ത്തി മൗ​ലാ​ന സ​ൽ​മാ​ൻ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​എ​സ്പി പാ​ഹു​പ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് സ​ൽ​മാ​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ൽ​മാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റോഡിലെ കനാലിൽ മാലിന്യം തള്ളൽ രൂക്ഷം

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം -റസൽപ്പുരം റോഡിലെ കനാലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കനാൽ സാമൂഹ്യവിരുദ്ധരുടെ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കനാലിലേക്ക് മാലിന്യം തള്ളുന്നത് പതിവാണ്. ചാനൽപ്പാലം ജംഗ്ഷൻ മുതൽ സിമന്റ് ഗോഡൗണിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ഹോട്ടൽ മാലിന്യമുൾപ്പെടെ തള്ളുന്നുണ്ട്. വാർഡ് മെമ്പറോടുൾപ്പെടെ നിരവധിതവണ പരാതി അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബാലരാമപുരം പഞ്ചായത്തിൽ […]

Back To Top