KSRTC ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

KSRTC ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

കൊട്ടാരക്കര : കൊല്ലം യാത്രക്കിടെ യുവതിക്ക് കെ എസ് ആര്‍ ടി സി ബസില്‍ ദുരനുഭവം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40-50നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്‍റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.

മുൻപും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്തെന്നും യുവതി പറയുന്നുണ്ട്. ശല്യം ചെയ്യുന്ന ആളുടെ മുഖം മറച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ കാരണം ഒരാളുടെ കുടുംബം തകരണ്ടല്ലോ എന്ന് കരുതിയാണ് മുഖം മറച്ച് വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവതി വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top