കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്
ജനുവരി 9 ന് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും. കൊൽക്കട്ട സ്വദേശിയാണ് സൗമൻ സെൻ. 1991 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു.
ജനുവരി 9 ന് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും. കൊൽക്കട്ട സ്വദേശിയാണ് സൗമൻ സെൻ. 1991 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു.
കോഴിക്കോട് : നടക്കാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ മന്ത്രി ശശീന്ദ്രൻ മത്സരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് NCP കോഴിക്കോട് ജില്ലാ നേതൃത്വം പറയുന്നു. ആകെ ആറു തവണ ജയിച്ച് MLA യാകുകയും പത്തുവർഷം മന്ത്രിയായും അവസരം ലഭിച്ച സാഹചര്യത്തിൽ അദ്ദേഹം ഇത്തവണ സ്വയം ഒഴിയാനാണ് സാദ്ധ്യത എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയാണെങ്കിൽ ഇത്തവണ ഏലത്തൂരിൽ NCPയുടെ പുതിയ സ്ഥാനാർത്ഥിയാകും മത്സരിക്കുക.
149-ന്നാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന NSS ആസ്ഥാനത്ത് NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തുടങ്ങിയവർ പങ്കെടുത്തു. 1878 ജനുവരി 2 നാണ് പെരുന്നയിൽ മന്നത്തു വീട്ടിൽ പാർവ്വതിയമ്മയുടേയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും പുത്രനായി ജനിച്ചത്. 1924 ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, സംസ്ഥാന സർക്കാർ ഭരണത്തിനെതിരെ നടത്തിയ […]
അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ […]
സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ : ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില. അരി വിഹിതത്തില്‍ കുറവ്: വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി […]
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, […]
കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ […]
കൊച്ചി : ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻകൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ […]
റെയിൽവേ സ്റ്റേഷൻ 500 മീറ്റർ ചുറ്റളവിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് ആവശ്യവുമായി റെയിൽവേ കത്തു നൽകിയതായി റിപ്പോർട്ട്. യാത്രക്കാർ മദ്യപിച്ച് ടെയിനിൽ യാത്ര ചെയ്യുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുന്നതും ഒരു പരിധി വരെ തടയാനാകുമെന്നതാണ് വാദം. വർക്കലയിൽ കഴിഞ്ഞ നവംമ്പർ 2 ന് കേരള എക്സ്പ്രസ്സ് ജനറൽ ബോഗിയിൽ നിന്ന് യാത്രക്കാരിയെ തളളി താഴെയിട്ട സംഭവമാണ് വെബ് കോയെ പ്രതികൂട്ടിലാക്കുന്നത്. കോട്ടയത്തു നിന്നും മദ്യപിച്ച് ട്രെയിനിൽ കയറിയ ആളായിരുന്നു പ്രതി. കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്ത് […]
തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗംപേർക്കും ശമ്പളം വൈകും. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണം. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി മാസത്തെ ശമ്പളം മുതലേ വർദ്ധിപ്പിച്ച പ്രീമിയം ബാധകമാവുകയുള്ളു. മുൻ ഉത്തരവ് പ്രകാരം വർദ്ധിപ്പിച്ച മെഡിസെപ് വിഹിതമായി 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് ഓഫീസുകളിൽ തയ്യാറാക്കിയത്. പുതുവർഷത്തിൽ കൃത്യസമയത്ത് ശമ്പളം കൊടുക്കാനായി ഒരാഴ്ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു. […]