കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

കൊച്ചി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട  സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട്  സിവിൽ  സ്റ്റേഷനിൽ  നടന്ന  പരിശീലന  പരിപാടി     ജില്ല കളക്ടർ  പ്രിയങ്ക IAS ഉദ്ഘാടനം ചെയ്തു . രാജ്യ പുരോഗതിക്ക്  കാർഷിക  മേഖലയുമായി  ബന്ധപ്പെട്ട  വിവര ശേഖരണത്തിന് വലിയ  പ്രധാന്യമുണ്ടെന്ന്  ജില്ല കളക്ടർ പറഞ്ഞു.  ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍     സംഗീത  അധ്യക്ഷത  വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജോയിന്റ് ഡയറക്ടർ യമുന മുഖ്യപ്രഭാഷണം  നടത്തി.

കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവരശേഖരണമാണ് EARAS.

ജില്ലാ  ഓഫീസർ  പ്രിയദർശിനി  സാമ്പത്തിക സ്ഥിതിവിവരക്കണക് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജീഷ് ജോസഫ്, ജില്ല പ്ലാനിംഗ് ഓഫീസര്‍ ഉല്ലാസ് പ്രിന്‍സിപ്പല്‍  അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടർ  സിന്ധു,  N S O കൊച്ചി  അസിസ്റ്റന്റ് ഡയറക്ടര്‍  സന്തോഷ്    എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top