നെയ്യാറിലെ ആഴമുള്ള കയത്തിൽ വീണ്
നെയ്യാറ്റിൻകര : ഈരാറ്റിൻപുറത്ത് പ്ളസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചത് നെയ്യാറിലെ ആഴമുള്ള കയത്തിൽ. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടിൽ അനിൽകുമാർ,രജനി ദമ്പതികളുടെ മകൻ അഭിനവാണ് (18) മരിച്ചത്. കാട്ടാക്കട പി ആർ വില്യം സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. സ്കൂളിലെ ഏഴ് കുട്ടികളാണ് ഇവിടെയെത്തിയത്. ഇതിൽ നാല് വിദ്യാർത്ഥികൾ കുളിക്കാനായി വെള്ളത്തിലിറങ്ങി. ഇതിനിടെ ചാരുപാറ സ്വദേശി അഭിനന്ദും അഭിനവും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാൽ അഭിനവ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. […]



