കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല. തിരുവനന്തപുരം : വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാഹനങ്ങളുടെ ഉടമകൾക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ […]



