ഫയര്‍ ആൻഡ് സേഫ്റ്റി പിജി റിസര്‍ച്ച്‌ സെന്‍റര്‍

അഗ്നിരക്ഷാരംഗത്തെ ശാസ്ത്രീയ പഠനത്തിനും ആധുനിക പരിശീലനത്തിനും പുതിയ അധ്യായം തുറക്കാൻ സംസ്ഥാന അഗ്നിരക്ഷാ വകുപ്പ്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത അതിനൂതന അഗ്നിരക്ഷാ കോഴ്സുകളാണ് കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മൊട്ടയില്‍ ആരംഭിക്കുന്ന. ഫയർ ആൻ്റ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻ്റ് റിസേർച്ച് സെന്ററിലെ സിലബസില്‍ ഉള്‍പ്പെടുത്തുക. റിസർച്ച്‌ സെന്ററിന്റെ ശിലാസ്ഥാപനം ജനുവരി നാലിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്യത്ത് എവിടെയും അക്കാഡമിക് സിലബസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എംഎസ് […]

ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം

വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന്‍ നഷ്ടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് […]

ലൈഫ് കെയർ ട്രസ്റ്റ്

നെയ്യാറ്റിൻകര : ലൈഫ് കെയർ ട്രസ്റ്റ് വാർഷികം നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. അക്ഷയ കോംപ്ലക്സിലെ സുഗതകുമാരി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച വാർഷിക യോഗത്തിൽ നിലമേൽ വാർഡ് കൗൺസിലർ വി എസ് സജീവ്കുമാർ,മാനേജിംഗ് ട്രസ്റ്റി എം ഷാജി,റോബർട്ട് ആൻ്റണി,മിനിരാധ തുടങ്ങിയവർ സംസാരിച്ചു. 200 പേർക്ക് ഭക്ഷ്യ കിറ്റുകളും ഭിന്നശേഷി സ്കോളർഷിപ്പും ധനസഹായവും വിതരണം ചെയ്തു. നെയ്യാറ്റിൻകര മണ്ഡലത്തിൽ പ്രവർത്തിച്ചുവരുന്ന മികച്ച ട്രസ്റ്റുകളിൽ ഒന്നാണ് ലൈഫ് കെയർ ഫൗണ്ടേഷൻ.

മലപ്പുറത്ത് വൻ തീപിടിത്തം

മലപ്പുറം : പൂക്കോട്ടൂർ മൈലാടിയിൽ വൻ തീപിടുത്തം. ഒരു ചെരിപ്പ് നിർമ്മാണശാല പൂർണമായും കത്തി നശിച്ചു. സ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റ് എത്തി. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു.

ശശീന്ദ്രന് ഇത്തവണ സീറ്റില്ല

കോഴിക്കോട് : നടക്കാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ മന്ത്രി ശശീന്ദ്രൻ മത്സരിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് NCP കോഴിക്കോട് ജില്ലാ നേതൃത്വം പറയുന്നു. ആകെ ആറു തവണ ജയിച്ച് MLA യാകുകയും പത്തുവർഷം മന്ത്രിയായും അവസരം ലഭിച്ച സാഹചര്യത്തിൽ അദ്ദേഹം ഇത്തവണ സ്വയം ഒഴിയാനാണ് സാദ്ധ്യത എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയാണെങ്കിൽ ഇത്തവണ ഏലത്തൂരിൽ NCPയുടെ പുതിയ സ്ഥാനാർത്ഥിയാകും മത്സരിക്കുക.

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ തുടക്കം

149-ന്നാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന NSS ആസ്ഥാനത്ത് NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തുടങ്ങിയവർ പങ്കെടുത്തു. 1878 ജനുവരി 2 നാണ് പെരുന്നയിൽ മന്നത്തു വീട്ടിൽ പാർവ്വതിയമ്മയുടേയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും പുത്രനായി ജനിച്ചത്. 1924 ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, സംസ്ഥാന സർക്കാർ ഭരണത്തിനെതിരെ നടത്തിയ […]

അതിദാരിദ്ര്യമുക്തർ ദരിദ്രരാകരുത്

അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ […]

റേഷൻ വിതരണത്തില്‍ മാറ്റം

സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ : ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച്‌ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില. അരി വിഹിതത്തില്‍ കുറവ്: വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി […]

ഏലിയൻ കേരളത്തിൽ

നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, […]

Back To Top