നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും: മുഖ്യമന്ത്രി

ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ […]

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ടുമായി കൊച്ചി മെട്രോ

മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിച്ചിരുന്നു. ടിക്കറ്റിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി 5 ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. […]

മോദി തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകൾ ഉദ്ഘാടനം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുരാവിലെ തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ കൂടുതൽ സന്തോഷിക്കുന്നവരിൽ തൃശൂരുകാരുമുണ്ടാവും. അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തൃശൂർ- ഗുരുവായൂർ പാസഞ്ചറാണ് മോദി ഉദ്ഘാടനം ചെയ്യുന്ന അഞ്ച് ട്രെയിനുകളിൽ ഒന്ന്. കൊവിഡ് കാലത്ത് നിറുത്തിവച്ച ഈ ട്രെയിൻ വർഷങ്ങൾക്കുശേഷമാണ് വീണ്ടും സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തെ ഉദ്ഘാടനം കഴിഞ്ഞാൽ 10.45ന് തൃശൂരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പച്ചക്കൊടി വീശി ഗുരുവായൂരിലേക്ക് യാത്രയാക്കും. 10.50ന് പൂങ്കുന്നം സ്റ്റേഷനിൽ വരവേൽപ്പുനൽകും. തുടർന്ന് 11.20ന് ഗുരുവായൂരിലെത്തും. […]

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് പറഞ്ഞ് അമ്മയ്ക്ക് മകളുടെ ക്രൂരമർദനം

കൊച്ചി : കൊച്ചിയിൽ അമ്മയ്ക്ക് മകളുടെ ക്രൂര മർദനം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടിൽനിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഫെയ്‌സ്‌ക്രീം മാറ്റിവെച്ചത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായി. […]

അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് […]

വടക്കേവിള റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം

ബാലരാമപുരം : പള്ളിച്ചൽ പഞ്ചായത്തിലെ വടക്കേവിള വാ‌ർഡിൽ കൊടിനട-വടക്കേവിള റോഡിലെ മാലിന്യക്കൂനയ്ക്കെതിരെ നാട്ടുകാരുടെ പരാതിയേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വടക്കേവിള റോഡിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ ദുർഗന്ധം കാരണം നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുന്നുകൂടുന്നതിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ വ്യാപക പരാതിയുയർന്നിരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സീനിയർ […]

ഒരേസമയം 4 അമ്മക്കപ്പലുകൾ

തിരുവനന്തപുരം : അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് ഒരേസമയം നാലു കൂറ്റൻ അമ്മക്കപ്പലുകൾക്ക് (മദർഷിപ്പുകൾ) നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,​000ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി […]

പോക്കുവരവിന് 2000 രൂപ കൈക്കൂലി

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ദീപക്കിൻ്റെ മരണം:

ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി. കോഴിക്കോട് : ലൈംഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും […]

തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. […]

Back To Top