സാങ്കേതികവിദ്യയുടെ അടിമകളാകരുത്

ന്യൂഡൽഹി : സാങ്കേതികവിദ്യയുടെ അടിമകളാകരുതെന്നും നിർമിത ബുദ്ധിയെ(എ.ഐ.) പഠനത്തിന് പകരമായി ഉപയോഗിക്കുന്നതിനുപകരം മാർഗനിർദേശങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപതാമത് പരീക്ഷാ പേ ചർച്ചയുടെ രണ്ടാംഭാഗത്തിൽ കോയമ്പത്തൂർ, റായ്പുർ, ഗുവാഹാട്ടി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് കുട്ടികൾ ഫോണുകൾക്ക് അടിപ്പെട്ടിരിക്കുകയാണ്. ഫോണില്ലാതെ ഭക്ഷണംപോലും കഴിക്കാതായിരിക്കുന്നു. എ.ഐ.യെയും ഫോണുകളെയും നമ്മുടെ ഉടമകളാകാൻ അനുവദിക്കരുത്’’ -അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുന്നിടത്താണ് നല്ല നേതാവുണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതല്ല, പകരം നിങ്ങളുടെ ആശയങ്ങൾ 10 പേരോടെങ്കിലും വ്യക്തമായും ഫലപ്രദമായും […]

നരവനെയുടെ പുസ്തകത്തിന്‍റെ കോപ്പികൾ പ്രസിദ്ധീകരിക്കില്ല

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കില്ലെന്ന് പബ്ലിഷിങ് കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് ഓഫ് ഇന്ത്യ. പുസ്തകം ഇതുവരെ ഒരു രൂപത്തിലും പുറത്തിറക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. പുസ്തകം രാഷ്ട്രീയ വിവാദമാവുകയും ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ഇല്ലാതെയാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

364 കോടി രൂപ ചെലവിട്ട് നവീകരണം

കടമ്പഴിപ്പുറം(പാലക്കാട്): നവീകരിച്ച മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിലാണ് ഉദ്ഘാടനച്ചടങ്ങ്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷെർണൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 36.8 കിലോമീറ്റർ പാത 364 കോടിരൂപ ചെലവിലാണ് നവീകരിച്ചിട്ടുള്ളത്. റിബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. സംഘാടകസമിതി യോഗം കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന അധ്യക്ഷയായി. […]

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്

കൊച്ചി : ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. 2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദേശം നൽകിയിരുന്നു. കേസെടുക്കണമെങ്കിൽ തുടർ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റയും ദേവസ്വം വിജിലൻസിന്‍റെയും കയ്യിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലൻസ് ആവശ്യപ്പെടും.

കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

കാനഡയിലെ ടൊറന്‍റോയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിങ്മാളിന്‍റെ പാര്‍ക്കിങില്‍ വച്ച് പട്ടാപ്പകലാണ് ചന്ദന്‍ കുമാര്‍ രാജ നന്ദകുമാറിന്(37) വെടിയേറ്റത്. ഷോപ്പിങ്മാളിലെ പാര്‍ക്കിങില്‍ തന്‍റെ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ചന്ദന്‍. വെടിയേറ്റ ചന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ െത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബുള്ളറ്റുകള്‍ തുളഞ്ഞ് കയറിയ ചന്ദന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്നാണ് സംശയം. ടൊറന്‍റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്‍റെ കുടുംബം […]

‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’

അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചിഅര്‍മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് […]

കനത്ത ജാഗ്രത

ഇംഫാൽ : സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി – […]

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂഡൽഹി: സാധാരണഗതിയിൽ വേനൽക്കാലം കടുക്കുന്നതോടെ കണ്ടുവരാറുള്ള എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ ഇത്തവണ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആരോഗ്യവിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എൻ2 ബാധിക്കുന്നവരിൽ മറ്റ് പനികളെ അപേക്ഷിച്ച് രോഗലക്ഷണങ്ങൾ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നു എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന പ്രത്യേകത. വിട്ടുമാറാത്ത കഠിനമായ […]

കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്‍റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് എത്രമാത്രം അകന്ന് സഞ്ചരിക്കാമോ അത്രയും മാറി മാത്രമേ കടന്നുപോകാവൂവെന്നാണ് നിര്‍ദേശം. ‘ഇറാന്‍ സൈന്യം യുഎസ് കൊടിയുള്ള വ്യാപാരക്കപ്പലില്‍ കടന്നാല്‍ ബലംപ്രയോഗിച്ച് തടുക്കരുത്. ഇറാന്‍റെ അതിര്‍ത്തിയില്‍ നിന്ന് പരമാവധി മാറി വേണം […]

റിട്ട. BSNL ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരുവാങ്കുളം (എറണാകുളം) : വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ച് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) യെയാണ് തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്‌മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ വർഷമാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് രാജൻ നമ്പൂതിരിക്ക് പണം നഷ്ടമായത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക […]

Back To Top