സവിശേഷ – ഭിന്നശേഷി കാർണിവൽമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം, ഓപ്പൺ ഫോറം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി […]



