നിലയ്ക്കല്‍ അന്നദാന ക്രമക്കേട്

കൊച്ചി : നിലയ്ക്കല്‍അന്നദാനവുമായിബന്ധപ്പെട്ടസാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2018-19 മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളുംമറ്റ്അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98ലക്ഷംരൂപതട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി.

ദേവസ്വം ബോര്‍ഡ് വിജില ന്‍സുംസംസ്ഥാനവിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസറായിരുന്നജയപ്രകാശ്,ശബരിമലമുന്‍എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്,സുധീഷ്‌കുമാര്‍,ജൂനിയര്‍സൂപ്രണ്ട്വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന്കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വലിയ തുക പ്രതികള്‍കൈക്കലാക്കിയതായിഅന്വേഷണത്തില്‍വ്യക്തമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെതീരുമാനമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top