ജാതിമാറി വിവാഹം
ചെന്നൈ : കള്ളക്കുറിച്ചിയിൽ മകന്റെ ഭാര്യയും ഇതര ജാതിക്കാരിയുമായ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ അമ്മായിയമ്മയെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ രണ്ടുബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തു. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29)യാണ് മരിച്ചത്. മരിയ റൊസാരിയോയുടെ അമ്മ മേരി (55)യാണ് അറസ്റ്റിലായത്. ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് എട്ടുവർഷം മുൻപാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്. ഇവർക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. മേരി ഇവരുടെ ദാമ്പത്യ ജിവിതത്തിൽ പലതരത്തിലും വിള്ളലുണ്ടാക്കാൻ ശ്രമിച്ചതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച […]



