നഗരം ഗതാഗത കുരുക്കിൽ
തിരുവന്തപുരം : വൈകുന്നേരം രാഷ്ട്രപതിയുടെ യാത്ര കാരണമേർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും ആശാവർക്കറന്മാരുടെ ക്ലിഫ് ഹൗസ് പ്രതിഷേധവും പെട്ടെന്ന് തകർത്തു പെയ്ത മഴയും ചേർന്ന് തലസ്ഥാനത്തെ ഗതാഗതം താറുമാറാക്കി. പട്ടം മുതൽ പ്രധാന പാതയും പോക്കറ്റ് റോഡുകളും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി.സുരക്ഷാ ക്രമീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലൂടെ സഞ്ചരിച്ച കാറുകൾ ഉൾപ്പെടെ മണിക്കൂറുകളോളം മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലമായി. VVIP ഡ്യൂട്ടി കൂടിയായപ്പോൾ പോലീസിനും കാര്യമായി കുരുക്ക് അഴിക്കാനായില്ല.ഹരികിഷോർവില്ലേജ് ന്യൂസ്



