നടൻ ധർമ്മേന്ദ്ര അന്തരിച്ചു

നടൻ ധർമ്മേന്ദ്ര അന്തരിച്ചു

ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു.

89 വയസ്സായിരുന്നു അമിതാബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ധർമ്മേന്ദ്രയുടെ വസതിയിൽ എത്തി മരണം സ്ഥിരീകരിച്ചതായും റിപ്പോർട്ട് ഉണ്ട്. പഞ്ചാബിലെ ലൂധിയാനാ ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ എട്ടിനാണ് ധർമേന്ദ്രയുടെ ജനനം.

1960ൽ സിനിമ ജീവിതം ആരംഭിച്ചു. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമ്മേന്ദ്ര നിലയുറപ്പിച്ചു. ഹിന്ദി സിനിമയുടെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.

ബോളിവുഡിന്റെ ഹി- മാൻ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം.

ആറ് പതിറ്റാണ്ടിലേറെ കാലം സിനിമാരംഗത്ത് ധർമ്മേന്ദ്ര നിറഞ്ഞുനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top