ശബരിമലയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക്

ശബരിമലയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക്

ഇന്നലെ മാത്രം ദർശനം നടത്തിയത് 1,18,866 ഭക്തർ. ശബരിമല പുലർച്ചെയും ഭക്തജനപ്രവാഹം തുടരുന്നു. നടപ്പന്തലിൽ മണിക്കൂറുകൾ നീണ്ട ക്യൂ. വരി ശരം കുത്തി വരെ നീണ്ടു.

ഇന്നലെ ദർശനം നടത്തിയ ഭക്തരുടെ എണ്ണം ഈ സീസണിലെ ഏറ്റവും ഉയർന്നത്. വൃശ്ചികം ഒന്നിന് ഒരു ലക്ഷത്തിൽപ്പരം ഭക്തർ ദർശനം നടത്തിയിരുന്നു.
പുല്ല്മേട് വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർദ്ധനവ്, ഇന്നലെ ഈ പാതയിലൂടെ എത്തിയത് 1497 പേർ.

ഇന്നലെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിനെത്തിയത് 11,886 പേർ. തിരക്ക് പരിഗണിച്ച് ഇന്ന് സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു.

കെ എസ് ആർ ടി സി ഇന്നലെ മാത്രം നടത്തിയത് 1282 ചെയിൻ സർവ്വീസുകൾ. 291 ദീർഘ ദൂര സർവ്വീസുകളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top