കുംഭമേളയ്ക്കായി ദീപജ്യോതി

കുംഭമേളയ്ക്കായി ദീപജ്യോതി

പെരിന്തൽമണ്ണ : കേരള കുംഭമേളയിലേക്കുള്ള ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന് ഭക്ത്യാദരപൂർവം എത്തിച്ചു. സാമൂതിരി രാജാക്കന്മാരുടെ ഗുരുസ്ഥാനീയരുടെ കളരിയും മഹാമാഘ മഹോത്സവവുമായി പൗരാണിക ബന്ധമുള്ളതുമാണ് ആലിപ്പറമ്പ് മലമേൽ പെരിയേടത്ത് കേന്തോട്ടിൽ കളരി.

രാവിലെ ഗണപതി ഹോമത്തിനുശേഷം അരക്കുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽനിന്നും കാളികടവ് മഹാകാളി ക്ഷേത്രത്തിൽ നിന്നുമെത്തിയ ദീപജ്യോതി പ്രയാണത്തെ ആലിപ്പറമ്പ് കളരിയിൽ സ്വീകരിച്ചു. സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ധ്വജഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. പൗരാണികതയുടെ വീണ്ടെടുപ്പും സനാതനധർമ സംരക്ഷണവുമാണ് മഹാമാഘ മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ശിവദാസൻ കുറുപ്പത്ത് കുംഭമേളയിലേക്കുള്ള കുംഭം കൈമാറി. യു കെ വാസുദേവൻ ആധ്യക്ഷ്യം വഹിച്ചു. ജനറൽ കൺവീനർ എം കെ വിനയകുമാർ, ചുണ്ടയിൽ സുരേഷ് ബാബു, എം കെ ഹരിനാരായണൻ എന്നിവർ പ്രസംഗിച്ചു. സഹസ്രനാമ ദേവീമാഹത്മ്യ പാരായണത്തിനു ശേഷമാണ് ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര തിരുനാവായയിലേക്കു പുറപ്പെട്ടത്.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top