ആൻറണി രാജു കുറ്റക്കാരൻ തൊണ്ടിമുതൽ കേസിൽ വിധി

ആൻറണി രാജു കുറ്റക്കാരൻ തൊണ്ടിമുതൽ കേസിൽ വിധി

തിരുവനന്തപുരം : നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികൾ. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്
കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ
ശിക്ഷ പ്രഖ്യാപിക്കുക തിരുവനന്തപുരം സി ജെ എം കോടതിയാണ്

വില്ലേജ് ന്യൂസ് തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *

Back To Top