രാഷ്‌ട്രപതിയുടെ വാത്സല്യം

രാഷ്‌ട്രപതിയുടെ വാത്സല്യം

കൊച്ചി : വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വേദയുടെ കവിളില്‍ തലോടുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലും തരംഗമായി. നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ രാഷ്‌ട്രപതി, വേദയുടെ കവിളില്‍ തലോടുന്ന ചിത്രമാണ് ശ്രദ്ധനേടിയത്. രാഷ്‌ട്രപതിയുടെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്റര്‍ ഹാന്‍ഡിലിലുമാണ് വേദയുടെ ചിത്രവും ഇടംപിടിച്ചത്.

രാഷ്‌ട്രപതി ചിത്രം പങ്കുവെച്ച് 9 മണിക്കൂറിനകം ഒന്നരലക്ഷം പേരാണ് കണ്ടത്. കൊച്ചിന്‍ നേവല്‍ ബേസിന്റെ കീഴിലുള്ള സീ കേഡറ്റ്‌സ് കോര്‍ അംഗമാണ് വേദ. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വേദ ഉള്‍പ്പെടെ 45 കുട്ടികള്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഹോണ്‍ പൈപ്പ് ഡാന്‍സ് എന്ന നൃത്തശില്പം അവതരിപ്പിക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐടി എന്‍ജിനീയര്‍ പയ്യന്നൂര്‍ എടാട്ടെ എ വി ഹരീഷിന്റെയും ബിഎസ്എന്‍എല്‍ ജീവനക്കാരി പുല്ലൂര്‍ മധുരമ്പാടിയിലെ സിന്ധുവിന്റെയും മകളാണ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top