8 വയസ്സുകാരന് ദാരുണാന്ത്യം

8 വയസ്സുകാരന് ദാരുണാന്ത്യം

വർക്കല : വീടിനുമുന്നിൽവെച്ച്‌ പാമ്പിന്റെ കടിയേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.

പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെ മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top