സുധാകരൻ ശിവാർത്ഥി നാടക പുരസ്കാരം

സുധാകരൻ ശിവാർത്ഥി നാടക പുരസ്കാരം

ഡോ അംബികാത്മജൻ നായർക്ക്
തിരുവനന്തപുരം : പ്രശസ്ത നാടക – സിനിമ – സീരിയൽ നടനും സർക്കാർ പുരസ്കാര ജേതാവുമായ അന്തരിച്ച സുധാകരൻ ശിവാർത്ഥിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 10001 രൂപയും അവാർഡും നാടക കുലപതി ഡോ അംബികാത്മജൻ നായർക്ക് സൂര്യാ കൃഷ്ണമൂർത്തി സമ്മാനിച്ചു.

മെഡിക്കൽ പ്രൊഫഷനും നാടകവും ഒരുമിച്ചു കൊണ്ടു പോയ പ്രതിഭയാണ് ‘അംബി സാറെ’ന്ന് സംവിധായകനും ചില്ലയുടെ അധ്യക്ഷനു മായ രഘൂത്തമൻ പറഞ്ഞു. നടൻ ജോബി, ഡോ സി പി പ്രകാശ്, ഡോ തോമസ് മാത്യു, മുൻ ഡെപ്യൂട്ടി മേയർ വഴുതക്കാട് നരേന്ദ്രൻ അനിൽ നെടുങ്ങോട്, അമ്പൂട്ടി, സന്തോഷ് രാജശേഖരൻ, ഗ്രേസി, ദേവനന്ദിനി കൃഷ്ണ, ലീലാ പണിക്കർ,എന്നിവർ തൈക്കാട്സൂര്യ ഗണേശത്തിൽ നടന്ന ചടങ്ങിൽപങ്കെടുത്തു. നടചരിതം നാടക കൂട്ടായ്മയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

കൾച്ചറൽ ഡസ്ക് വില്ലേജ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top