സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍

അപേക്ഷ നല്‍കേണ്ടത് തദ്ദേശസെക്രട്ടറിക്ക്; മാനദണ്ഡങ്ങള്‍ ഇങ്ങനെ

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചു. പെന്‍ഷന്‍ കിട്ടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.

ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണംനല്‍കും.

മറ്റുക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത, 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം.

മാനദണ്ഡങ്ങള്‍ക്കുള്ളില്‍വരുന്നുവെന്ന സത്യപ്രസ്താവനയും നല്‍കണം. പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാം. മറ്റ് രേഖകളില്ലെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അനര്‍ഹമായി പെന്‍ഷന്‍ നേടിയാല്‍ 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും.

റിപ്പോർട്ട്‌:ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top