എസ്‌ ഐ ആര്‍

എസ്‌ ഐ ആര്‍

സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളത്തിനോട് ഹൈക്കോടതി

എസ്‌ ഐ ആറില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളത്തിന് ഹൈക്കോടതി നിര്‍ദേശം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് മെയിലാണെന്നും അതിനാല്‍ തിരക്കുപിടിച്ച് എസ്‌ ഐ ആര്‍ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും. എസ്‌ഐആര്‍ ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ഈ സമയത്തുതന്നെയാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും എന്നും അതിനാല്‍ വേഗത്തില്‍ എസ്‌ ഐ ആര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്. ഇടയ്ക്കു വച്ച് നിര്‍ത്തുന്നത് എസ്‌ ഐ ആറിന്റെ നടപടികളെ ബാധിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ പറഞ്ഞു.

റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top