ആലപ്പുഴ : കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മ എൻ ദേവകിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തലയിലെ വീട്ടിലെത്തി.
കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെയായിരുന്നു നടന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
