
ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും.
പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാം
ഗാനമേള ട്രൂപ്പ് ആംരംഭിക്കാന്‍ കെഎസ്ആർടിസി.
ജീവനക്കാരില്‍ നിന്ന് എന്‍ട്രി ക്ഷണിച്ചു.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
ന്യൂസ് 18 നൊപ്പം ഓണമാഘോഷിച്ച മന്ത്രി നേരിട്ടാണ് ജീവനക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. അന്ന് നഗരം ചുറ്റി സിറ്റി റൈഡിലിരുന്ന് പ്രഖ്യാപനം നടത്തി.
സ്ഥാപനത്തിനുള്ളില്‍ മാത്രം ഒതുക്കില്ല.
ഇവരുടെ കഴിവുകൾ ലോകം കാണട്ടെ അന്നത്തെ മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്.
ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാം.
പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
കലാപ്രകടനങ്ങളുടെ 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ കൂടാത്തതുമായ വീഡിയോയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.