കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ 

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

കോൺഗ്രസിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിഡി സതീശൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പത്മജ.

കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്നും വിഡി സതീശന് പുല്ലു വില പോലും കോൺഗ്രസുകാർ നൽകുന്നില്ലെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ.

സതീശന്റെ ഗതികേടിൽ തനിക്ക് ആത്മാർഥമായ വേദനയും സഹതാപവും ഉണ്ടെന്ന് കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീപീഡകനായ ഗർഭഛിദ്രം നടത്തുന്നതിൽ സ്വന്തമായി ഡിപ്പാർട്മെന്റ്ഉണ്ടെന്ന് പറയുന്ന ഒരു പേർവെർട്ടിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ  കോൺഗ്രസിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിഡി സതീശൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പത്മജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശ്രീ വി ഡി സതീശൻ നിങ്ങളുടെ ഗതികേടിൽ എനിയ്ക്ക് ആത്മാർഥമായ വേദനയും സഹതാപവും ഉണ്ട് .

നിങ്ങൾക്ക് പുല്ലു വില പോലും കോൺഗ്രെസ്സുകാർ നൽകുന്നില്ലെന്നും ഷോഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണ് കോൺഗ്രസിനെ നയിയ്ക്കുന്നതെന്നും ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടതാണ്. 

സ്ത്രീ പീഡകനായ ഗർഭഛിദ്രം നടത്തുന്നതിൽ സ്വന്തമായി ഡിപ്പാർട്മെന്റ്ഉണ്ടെന്ന് ശത്രുക്കൾ പറയുന്ന ഒരു പ്രേവർട്ടിനെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ആ സ്ഥാനത്ത് ഇരിയ്ക്കരുത്.

കോൺഗ്രെസ്സിനുള്ളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോലും സുരക്ഷയും നീതിയും ഉറപ്പാക്കാൻ താങ്കൾക്ക് കഴിയുന്നില്ലെങ്കിൽ നേതാവ് എന്ന പദവിക്ക് താങ്കൾ യോഗ്യനല്ല .

പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവിന് നിങ്ങളുടെ സൈബറിടത്തിൽ നേരിടേണ്ടി വന്ന ആക്രമണം കൊണ്ട് തന്നെ താങ്കൾക്ക് കാര്യങ്ങളൊക്കെ മനസ്സിലായല്ലോ .

ഒരു വാക്ക് താങ്കളെ ഞാൻ ഓർമ്മിപ്പിക്കട്ടെ “കർമ്മ”

 
News18
 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top