റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി
ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരെയും ഊഹിച്ച് അവരുടെ ജീവിതം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നതെന്നും, അതിലെ ഉള്ളടക്കമല്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ ഇടതു സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഒരാളെയും രക്ഷിക്കാൻ നീക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കീർണ്ണമായ നടപടിക്രമങ്ങൾ കാരണമാണ് റിപ്പോർട്ട് പുറത്തുവിടാൻ ഇത്രയും വർഷമെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹേമകമ്മിറ്റി റിപ്പോര്‌ട്ട് ചെറിയൊരു കാര്യമല്ലായിരുന്നു. വലിയൊരു കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അത് തയ്യാറാക്കാന് രണ്ട് വർഷത്തില് കൂടുതൽ ദിവസങ്ങളെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.