Category: Latest News

വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര

തിരുവനന്തപുരം : അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകർഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സപ്ലൈകോ.നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബർ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകള്‍ക്ക് […]

അരിക്കുളം പഞ്ചായത്തിൽ ആദ്യ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചു യു ഡി ഫ്

പഞ്ചായത്തിലെ നാലാം വാർഡിലാണ് R G സജിത മത്സരിക്കുന്നത്. മറ്റു മുന്നണികൾ പിന്നിലാക്കി ബഹൂദൂരം മുന്നിലാണ്യുഡിഫ്. യുഡിഫ് പഞ്ചായത്തിലെ മറ്റൊരു വാർഡ്, ഒൻമ്പതിൽ ഷൈനി രാമചന്ദ്രനും യുഡിഫ് സ്ഥാനാർതിയായി രംഗത്തുണ്ട്. അങ്ങനെ രണ്ടു വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കയാണ്.

ഗ്രീൻ ലീഫ് റേറ്റിങ്ങിനും ഇക്കോസെൻസ് സ്‌കോളർഷിപ്പിനും തുടക്കമായി

പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ് സംവിധാനവും സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന ഇക്കോസെൻസ് സ്‌കോളർഷിപ്പും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ […]

തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാർക്ക് ശിൽപ്പശാല

എം ജി എൻ ആർ ഇ ജി എസ് ഒംബുഡ്സ്മാൻമാർക്കായി പരിശീലന ശില്പശാല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) നടപ്പാക്കുന്നതിനിടെ ഉണ്ടാകുന്ന പരാതികളും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷിച്ച് നീതി ഉറപ്പാക്കുന്നതിനായി വിവിധ ജില്ലകളിൽ നിയമിച്ചിട്ടുള്ള സ്വതന്ത്ര അധികാരികളായ MGNREGA ഒംബുഡ്സ്പേഴ്‌സണ്മാർക്കായി നടത്തുന്ന ത്രിദിന പരിശീലന ശില്പശാല 2025 ഒക്ടോബർ 29 മുതൽ 31 വരെ കൊട്ടാരക്കര കില (Centre for Human Resource Development – CHRD) ൽ വച്ചു ബഹു […]

ചാലിക്കര കായൽമുക്ക്

അലോത്തും കണ്ടി ചെക്കിന്നി 75 നിര്യാതനായി.ഭാര്യ സരോജിനി മക്കൾ, സജിൻ( സൗദി ) സുജിൻ (സൗദി ) ചിഞ്ചു മരുമക്കൾ, അഭിനേഷ്ബാലുശ്ശേരി. നീതു കിഴക്കൻ പേരാമ്പ്ര ബിനിഷ ചെറുവണ്ണൂർ. റിപ്പോർട്ട്‌ : Chandraniscra Karayad വില്ലേജ് ന്യൂസ്‌.

കടിയങ്ങാട് നിര്യാതയായി

കടിയങ്ങാട് നാഗത്ത് അമ്മാളു ,പരേതനായ കിട്ടന്റ ഭാര്യ നിര്യാതയായി 84 വയസ്സായിരുന്നു.മക്കൾ CPN കുഞ്ഞികണ്ണൻ നാഗത്തു, ലഷ്മി സുശീല, മരുമക്കൾ ബിന്ദു ശ്രീധരൻ മുക്കള്ളിൽ ഗണേഷ് അരിക്കുളം. റിപ്പോർട്ട് : Chandraniscra Karayad Village News.

ഹമീദിന് വധശിക്ഷ

തൊടുപുഴ : സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു.കൊലപ്പെടുത്തിയ കേസിൽ പ്രതി ഹമീദി(75)ന് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആഷ്.കെ. ബാൽ വധശിക്ഷ വിധിച്ചു. പ്രായം പരിഗണിക്കാതെ സമൂഹത്തിന് സന്ദേശമാകുന്ന വിധി ഉണ്ടാകണമെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

വരുന്നു അവധികളുടെ നീണ്ടനിര; അംഗീകാരം നല്‍കി സംസ്ഥാന മന്ത്രിസഭ.

തിരുവനന്തപുരം:2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്സ്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച […]

ഹൃദയാഘാതം വന്ന ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് പോലീസ്.

ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം […]

റിപ്പോർട്ടർ ടിവിക്കെതിരെ100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി.

തിരുവനന്തപുരത്ത് : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. റിപ്പോർട്ടർ ടിവിയുടെ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേരാണ് കേസിന്റെ പ്രതികൾ.രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലാത്ത BPL എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി വ്യാജവാർത്തകൾ റിപ്പോര്‍ട്ടർ ടിവി […]

Back To Top