പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്നത്
കോഴിക്കോട് : പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പയ്യോളിയിലെ ഭക്ഷ്യ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ വെളിപ്പെട്ടത്. കാലിത്തീറ്റ നിർമ്മിക്കാനെന്ന വ്യാജേന വിവിധ വ്യാപാരികളിൽ നിന്നും ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, ചപ്പാത്തി, […]
തടി തെറിച്ചു വീണ്
എസ് ഐ യ്ക്ക് ഗുരുതര പരുക്ക് തിരുവനന്തപുരം : ഓടുന്ന ലോറിയിൽ നിന്നു തടി തെറിച്ച് ഇരുചക്രവാഹനത്തിൽ വീണ് പൊലീസ് സബ് ഇൻസ്പെക്ടറെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അമ്പലത്തറ കൊഞ്ചിറവിള ബണ്ട് റോഡിലാണ് സംഭവം. ക്രൈംബ്രാഞ്ച് ചാക്ക യൂണിറ്റിലെ എസ്ഐയും തിരുവല്ലം സ്വദേശിയുമായ വിനോദിനാണ് പരുക്കേറ്റത്. എതിർദിശയിൽ നിന്നു വന്ന ലോറിയിൽ നിന്ന് തേക്കിന്റെ തടിയാണ് തെറിച്ചുവീണത്. തേക്കും തടികൾ കെട്ടാതെയാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. തടി ദേഹത്തു പതിക്കാത്തതിനാൽ വൻ അപകടം […]
പശുക്കളെ വാങ്ങാൻ വായ്പ എടുത്ത കർഷകനെ കൊണ്ട് വൃക്ക വിൽപ്പിച്ചു
പശുക്കളെ വാങ്ങാന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന്‍ പലിശയടക്കം വായ്പാ തുക 74 ലക്ഷമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതനായി. ചന്ദ്രാപൂര്‍ സ്വദേശിയായ സദാശിവ് കുഡെ എന്ന കര്‍ഷകനെയാണ് പലിശക്കാര്‍ കംബോഡിയയില്‍ കൊണ്ടുപോയി വൃക്ക വില്‍പ്പിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കൃഷി നഷ്ടമായപ്പോഴാണ് പശുക്കളെ വാങ്ങി ഡയറി ബിസിനസ് തുടങ്ങാന്‍ സദാശിവ് കുഡെ തീരുമാനിച്ചത്. പലിശക്ക് പണം കടം നല്‍കുന്ന നിരവധി പേരില്‍ നിന്നായാണ് ഒരു ലക്ഷം രൂപ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദിവസം പതിനായിരം രൂപയോളം […]
പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി
ആലപ്പുഴ : വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുനായരെ (34)യാണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ദുബായിൽ ജോലിചെയ്തുവരുന്ന വിഷ്ണു ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വീട്ടിലെത്തിയത്. അരമണിക്കൂറിനുശേഷം ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാൻപോയ വിഷ്ണുവിനെ പിന്നീട്, മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ല എന്നറിഞ്ഞ കുടുംബം മാന്നാർ പോലിസിൽ പരാതി നൽകി. ബുധനൂർ […]
വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം
വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന […]
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശന
കോട്ടയം : രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി, വഴിപാട് നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് ദർശനത്തിനെത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്. രാഹുൽ […]
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർകൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. […]
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാന അധികാരം ഡിസിസികൾക്ക് : കെപിസിസി
കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് […]
അഴൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണം
മുടപുരം : നാല് റോഡുകൾ ചേരുന്ന അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസേന നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായുണ്ട്. 2008ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയായിരുന്നപ്പോൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാലുവർഷം മുമ്പ് തകർന്നുവീണു. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനായി അധികാരികളോട് യാത്രക്കാരും നാട്ടുകാരും ആവശ്യമുയർത്തിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ കടത്തിണ്ണയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി […]
ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു
ചേര്‍ത്തല : കളിക്കുന്നതിനിടെ ദേഹത്ത് ഇരുമ്പുഗേറ്റ് മറിഞ്ഞുവീണ് അഞ്ചുവയസുകാരൻ മരിച്ചു. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന്‍ (5) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം അയല്‍വീട്ടില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ട്രാക്കിലൂടെ തള്ളി മാറ്റാവുന്ന ഇരുമ്പു ഗേറ്റിൽ കളിക്കുന്നതിനിടയില്‍ തെന്നി മാറിയ ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗേറ്റിനടിയിൽ അകപ്പെട്ടുപോയ ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. […]
