ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ
മലപ്പുറം : പതിമൂന്നുകാരിയായ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ […]
അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്
തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശരണം മന്ത്രവും ബിജെപി മുദ്രാവാക്യവും വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി […]
മോദി പരാജയപ്പെട്ടാൽ എല്ലാം കോൺഗ്രസിന്റെ തലയിൽ ഇടും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത് എന്നും എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു. കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നാണ് ഖർഗെ വിമർശിച്ചത്. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. […]
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്
അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കീരിടമുയർത്തിയത്. 348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേർ രണ്ടക്കം കടക്കാതെ പുറത്തായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.
നടൻ ശ്രീനിവാസൻ അന്തരിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ […]
ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
മഞ്ഞും വിഷപ്പുകയും. ഡല്‍ഹിയില്‍ പുക മഞ്ഞിലും വിഷപ്പുകയിലും ജന ജീവിതം ദുസ്സഹമായി തുടരുന്നു. വായു ഗുണനിലവാരം ഇന്ന് 382 ആണ് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. വളരെ മോശം വിഭാഗത്തിലാണ് വായു ഗുണനിലവാരം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞും കൂടിയായപ്പോള്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 […]
വിറ്റുപോയതിൽ പലതും തിരിച്ചെത്തി
പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബെവ്‌കോയുടെ പദ്ധതിക്ക് വൻ സ്വീകാര്യത. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയ പരീക്ഷണ പദ്ധതിയിൽ മൂന്നു മാസത്തിനകം തിരികെയെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. ഏകദേശം 80 ടണ്ണിലധികം തൂക്കം വരും. കുപ്പികൾ ക്ലീൻ കേരള കമ്പനി പുനർസംസ്കരണത്തിനായി കൊണ്ടുപോകും. പ്ലാസ്റ്റിക് കുപ്പികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനായി സെപ്റ്റംബർ 10 ന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ റിട്ടേൺ സ്കീം ആരംഭിച്ചു. പ്രത്യേകം QR കോഡ് പതിപ്പിച്ചാണ് കുപ്പി ഒന്നിന് […]
അപകട കെണിയായ കോളിച്ചിറ – മഞ്ചാടിമൂട് റോഡ്
മുടപുരം: ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ മഞ്ചാടിമൂട് -കോളിച്ചിറ – മുടപുരം പാലം റോഡ് റീടാർ ചെയ്യാത്തതിൽ പ്രതിഷേധം. ചിറയിൻകീഴ്-മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നാരംഭിച്ച് കോളിച്ചിറ,ചേമ്പുംമൂലം വഴി മുടപുരം-മുട്ടപ്പലം റോഡിലെ മുടപുരം പാലത്തിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. അഴൂർ,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലൂടെ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പകൽവീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയവ […]
കർണാടകയിൽ ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക
കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചില്‍ വെച്ച് കോസ്റ്റല്‍ മറൈൻ പൊലീസ് പരിക്കേറ്റ നിലിയില്‍ കിടന്ന കടല്‍ കാക്കയെ തണ്ടെത്തിയത്. ഇത് പ്രദേശവാസികള്‍ക്കിടയിലും സുരക്ഷാ ഏജൻസികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മറൈൻ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി […]
പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്നത്
കോഴിക്കോട് : പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പയ്യോളിയിലെ ഭക്ഷ്യ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ വെളിപ്പെട്ടത്. കാലിത്തീറ്റ നിർമ്മിക്കാനെന്ന വ്യാജേന വിവിധ വ്യാപാരികളിൽ നിന്നും ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, ചപ്പാത്തി, […]
