മാലിന്യക്കൂമ്പാരം പൊറുതിമുട്ടി പ്രദേശവാസികൾ

പൂവാർ : പൂവാർ മാർക്കറ്റിന് സമീപമുള്ള മാലിന്യനിക്ഷേപം പരിസരവാസികൾക്ക് ദുരിതം വിതയ്ക്കുന്നതായി പരാതി. മാസങ്ങളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും,മത്സ്യം,മാംസം എന്നിവയുടെ അവശിഷ്ടങ്ങളും ചീഞ്ഞുനാറുകയാണ്.പ്ലാസ്റ്റിക് കവറുകളും മറ്റും കാറ്റിൽ പറക്കുന്നുണ്ട്.

കാലിക്കുപ്പികൾ വാഹനങ്ങളുടെ ടയർ കയറിയിറങ്ങി പൊട്ടുന്ന ശബ്ദം വഴിയാത്രക്കാരിൽ ഭീതി പടർത്തുകയാണ്. ഇതുവഴിയുള്ള കാൽനടയാത്ര ദുസഹമായ സാഹചര്യത്തിൽ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്തു നിന്നും മാലിന്യം നീക്കം ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top