Category: Latest News

ട്രാവൻകൂർ ഫെസ്റ്റ് 2025

നാളെ(ഡിസംബർ 24 )മുതൽ ഡിസംബർ 28 വരെ തിരുവനന്തപുരം ജവഹർ ബാലഭവനിൽ . വിവിധ മേഖലകളിലെ പ്രഗൽഭരും പ്രശസ്തരുമായവർ ഒന്നിക്കുന്ന സാംസ്കാരിക സദസുകൾ, സംഗീത പരിപാടികൾ, ബിസിനസ് എൻക്ലേവ്, യുട്യൂബേഴ്സ് മീറ്റ്, ഓർഗാനിക്ക് കൂട്ടായ്മ,റൈറ്റേഴ്സ് മീറ്റ്ഷോപ്പിംഗ് മേള എന്നിവയാണ് ട്രാവൻകൂർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ശബരിമല സ്വർണ്ണകൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ ലഹരി കേസിൽ പൊലീസിന് തിരിച്ചടി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പോലീസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. താരം ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇതിലൊന്നിലും ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് […]

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം : പ​തി​മൂ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫാ​ത്തി​മ ഹ​ന്ന (13) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി കാ​ന്ത​ക്കാ​ട് ജി​യു​പി സ്‌​കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ച്ച​തി​ന് വീ​ട്ടു​കാ​ർ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പി​ണ​ങ്ങി​യ കു​ട്ടി മു​റി​യി​ലേ​ക്ക് പോ​യി മു​റി​യ​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വാ​തി​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ […]

അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴി‌ഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശരണം മന്ത്രവും ബിജെപി മുദ്രാവാക്യവും വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി […]

മോദി പരാജയപ്പെട്ടാൽ എല്ലാം കോൺഗ്രസിന്റെ തലയിൽ ഇടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത് എന്നും എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു. കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നാണ് ഖർഗെ വിമർശിച്ചത്. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. […]

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്

അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കീരിടമുയർത്തിയത്. 348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേർ രണ്ടക്കം കടക്കാതെ പുറത്തായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.

നടൻ ശ്രീനിവാസൻ അന്തരിച്ചു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ […]

ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഞ്ഞും വിഷപ്പുകയും. ഡല്‍ഹിയില്‍ പുക മഞ്ഞിലും വിഷപ്പുകയിലും ജന ജീവിതം ദുസ്സഹമായി തുടരുന്നു. വായു ഗുണനിലവാരം ഇന്ന് 382 ആണ് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. വളരെ മോശം വിഭാഗത്തിലാണ് വായു ഗുണനിലവാരം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞും കൂടിയായപ്പോള്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 […]

വിറ്റുപോയതിൽ പലതും തിരിച്ചെത്തി

പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബെവ്‌കോയുടെ പദ്ധതിക്ക് വൻ സ്വീകാര്യത. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയ പരീക്ഷണ പദ്ധതിയിൽ മൂന്നു മാസത്തിനകം തിരികെയെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികൾ. ഏകദേശം 80 ടണ്ണിലധികം തൂക്കം വരും. കുപ്പികൾ ക്ലീൻ കേരള കമ്പനി പുനർസംസ്കരണത്തിനായി കൊണ്ടുപോകും. പ്ലാസ്റ്റിക് കുപ്പികൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനായി സെപ്റ്റംബർ 10 ന് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബെവ്കോ റിട്ടേൺ സ്കീം ആരംഭിച്ചു. പ്രത്യേകം QR കോഡ് പതിപ്പിച്ചാണ് കുപ്പി ഒന്നിന് […]

Back To Top