Category: Latest News

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം.

രണ്ടുമാസത്തിലധികം പഴക്കമെന്ന് ഫോറൻസിക് പരിശോധന നടത്തും. മഞ്ചേരി ചെരണിയിൽ ഒരു വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. സംഭവം നഗരത്തിൽ പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ടെറസ്സിലെ ഫ്ലെക്സ് മാറ്റാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ​കണ്ടെത്തിയ അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. അസ്ഥികൾ മനുഷ്യന്റേതാണെന്നാണ് പോലീസ് കരുതുന്നത്. ​സംഭവം അറിഞ്ഞ് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കുമായി ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. […]

കൊച്ചി ഹിജാബ് വിവാദം.

സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച സ്കൂളിന് ഹൈക്കോടതി നിർദേശിച്ച പ്രകാരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ എംപി. വിദ്യാർത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് […]

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം.

അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. തിരുവനന്തപുരം :  ആർ എസ് എസ് പ്രവർത്തകൻ അനന്ദു അജിയുടെ മരണത്തിൽ എൻ എം എന്നയാളെ പ്രതി ചേർത്ത് പൊലീസ്. അനന്തുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലും ഈ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയത്. ആർ എസ് […]

വി.എ. സക്കീർ ഹുസൈൻ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധി.

2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എറണാകുളം : വി. എ. സക്കീർ ഹുസൈനെ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധിയായി എതിരില്ലാതെ തിരഞ്ഞെടുത്തു. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ വി.എ. സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. ജെ. ജേക്കബ് (പ്രസിഡന്റ്), എ. ആർ. രഞ്ജിത് ( വൈസ് പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സംസ്ഥാന സ്പോട്സ് കൗൺസിൽ […]

ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. ഫോട്ടോസ്റ്റാറ്റ് ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജിഎസ്ടി വിലവർധന വന്നതോടുകൂടി സാധാരണക്കാരായ വ്യാപാരികൾക്ക് വിലവർധന കനത്ത പ്രകരം. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഫോട്ടോസ്റ്റാറ്റ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയുണ്ടായി. സാധാരണക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിപക്ഷവും പേപ്പറുകൾക്ക് ജി എസ് ടി വിലവർധന കേന്ദ്ര ഗവൺമെന്റ് കൂട്ടിയ […]

MC റോഡിൽ റൂട്ട് ക്രമീകരണം.

തിരുവനന്തപുരം : വെമ്പായം ഭാഗത്ത്‌ നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എല്ലാം ഇനി മുതൽ തൈക്കാട് സിഗ്നലിൽ നിന്ന് സമന്വയാനഗർ വഴി പാറക്കൽ – പാക്കിസ്ഥാൻമുക്ക് എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുക്കുന്നൂർ എത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആലന്തറ എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് MC റോഡിൽ പ്രവേശിച്ചു സർവീസ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.വെമ്പായം ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ ഒരു […]

ഹോട്ടലുകളിലെ നേർച്ചപ്പെട്ടിയിലെ പണം മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.

മോഷ്ടിച്ച 48 ഹോട്ടലുകളുടെ ലിസ്റ്റ് പ്രതി തന്നെ എഴുതി സൂക്ഷിച്ചത് പോലീസ് കണ്ടെടുത്തു . മോഷണം നടത്തുന്നത് പെട്ടിയടക്കം. കോഴിക്കോട് : അരീക്കാട് ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ വെച്ചിരുന്ന പണം അടങ്ങിയ നേർച്ച പെട്ടി(ചാരിറ്റി ബോക്സ്‌) മോഷണം ചെയ്ത കേസിലെ , പ്രതി തൃശ്ശൂർ ജില്ല ചാഴുർ സ്വദേശി തേക്കിനിയേടത്തു സന്തോഷ്‌ കുമാറിനെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ […]

ശൗര്യ ചക്ര സുജിത്ബാബു അനുസ്മരണം

നൂറനാട്: ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു പ്രാപിച്ച സൈനികൻ ശൗര്യ ചക്ര ബഹുമതി നൽകി രാഷ്ട്രം ആദരിച്ച സുജിത് ബാബുവിന്റെ 17 മത് വീരമൃത്യു വാർഷിക ആചരണം ആലപ്പുഴ നൂറനാട് സ്മൃതി മണ്ഡപത്തിൽ നടന്നു. ആദരവ് അർപ്പിക്കാൻ സൈനികർ ഡെപ്യൂട്ടി കമാണ്ടന്റ് മനോജിന്റെ നേതൃത്വത്തിൽ എത്തി. സമീപ സ്കൂളുകളിലെ എൻ.സി. സി, സ്കൗട്ട് വിദ്യാത്ഥികൾക്കൊപ്പം വിരമിച്ച സൈനികരും പുഷ്പാർച്ചന നടത്താൻ എത്തി. ശൗര്യ ചക്ര സുജിത് ബാബു സ്മാരക ട്രസ്റ്റ് സൗജന്യ മെഡിക്കൽ പരിശോധന […]

ഗുരുവായൂർ ഗോകുൽ ചരിഞ്ഞു.

വനം വകുപ്പിലെ ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ആനപ്രേമി സംഘം. ഗുരുവായൂർ‌ ദേവസ്വത്തിന്റെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (33) ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചരിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ കൂട്ടാനയായ, ദേവസ്വത്തിന്റെ തന്നെ കൊമ്പൻ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് പരിക്കേറ്റിരുന്നു. മികച്ച […]

പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ.

മകനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയച്ച സന്ദേശം നിരവധി പേർ അയച്ചു തന്നിരുന്നുവെന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിനു മുന്നിൽ വെച്ച് പൊലീസുകാരോട് ‘ഒന്നുകിൽ എന്നെ കടത്തിവിടണം, അല്ലെങ്കിൽ ചോറുതരണം’ എന്നാവശ്യപ്പെട്ട് ശ്രദ്ധേയനായ വിദ്യാർഥിയെ മിൽമ തങ്ങളുടെ പരസ്യത്തിൽ ഉപയോഗിച്ചു. ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന തലക്കെട്ടോടുകൂടി വിദ്യാർ‌ത്ഥിയുടെ കാരിക്കേച്ചർ വെച്ചാണ് മിൽമയുടെ പരസ്യം പുറത്തിറങ്ങിയത്. ‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം’ […]

Back To Top