എസ് ഡി പി ഐ ഇരുപത് വാർഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കുന്നു

എസ് ഡി പി ഐ ഇരുപത് വാർഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കുന്നു

പേരാമ്പ്ര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ ഇരുപത് വാർഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടുമെന്ന് മണ്ഡലം പ്രസിഡണ്ട് വി നൗഷാദ് അറിയിച്ചു.


ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 8, 9, 10, 11, 13, 17 വാർഡുകളിലും കൂത്താളി പഞ്ചായത്തിലെ 2,5,6, 7, 11 വാർഡുകളിലും ചെറുവണ്ണൂർ പഞ്ചായത്തിലെ 1, 5, 12, 17 വാർഡുകളിലും മേപ്പയ്യൂർ പഞ്ചായത്തിലെ 1, 2, 9, 18 വാർഡുകളിലും അരിക്കുളം പഞ്ചായത്തിലെ 15 ആം വാർഡിലും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി, പൈതോത്ത്, ആവള, എരവട്ടൂർ എന്നീ ബ്ലോക്ക് ഡിവിഷനുകളിലേക്കുമാണ് എസ്ഡിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതെന്നും.

സ്വജനപക്ഷപാതവും കപട രാഷ്ട്രീയവും പേറുന്ന സമകാലിക സാഹചര്യത്തിൽ അടിസ്ഥാന ജന വിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട് പ്രവർത്തിക്കുന്ന എസ്‌ ഡി പി ഐയുടെ ജനകീയ രാഷ്ട്രീയത്തിന് കരുത്ത് പകരാൻ ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥികളെ
മത്സരിപ്പിക്കുന്നത്.


റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര Karayad Village News.

Leave a Reply

Your email address will not be published. Required fields are marked *

Back To Top