വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; കേസ്

വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; കേസ്


കൊച്ചി : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ചിത്രകാരി ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്.

നേരത്തെ ഇവർ റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

ജസ്ന സലീമിനൊപ്പം ഒരു വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top