Category: Latest News

ജല വിതരണം മുടങ്ങും

തിരുവനന്തപുരം : ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, […]

സജി ചെറിയാന്‍റെ പ്രസ്താവന

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എൻ്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല. രാജ്യത്താകമാനം ന്യൂനപക്ഷ […]

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും.വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. തുടർന്ന് […]

കായംകുളം ഗവ ഐടിഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

കായംകുളം ഗവ ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്  പ്രോഗ്രാമിംഗ് അസിസ്റ്റന്റ്. ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ട്രര്‍ നിയമനം നടത്തുന്നു. യോഗ്യത കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻ്റ് ട്രേഡില്‍ എന്‍ റ്റി സിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം  അല്ലെങ്കില്‍ എന്‍ എ സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പിജിഡിസിഎ/എൻഐഇഎൽഐടി എ ലെവൽ  രണ്ട് […]

കർഷകരുടെമേൽ ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിയമലംഘനം

സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. യൂറിയ, ഡി എ പി, സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ, മറ്റു വളങ്ങൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ, വളം മൊത്ത വിൽപനക്കാർ, വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ […]

സംസ്ഥാനത്തെ വിറപ്പിച്ച് ഇഡി റെയ്ഡ്

തിരുവനന്തപുരം : കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും […]

തിരുവനന്തപുരത്ത് തീപാറും

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശം പൊടിപൊടിക്കാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ജനുവരി 31-നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാനാകുമെന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ടിക്കറ്റ് […]

ശബരിമല സന്നിധാനം മീഡിയ സെന്റര്‍

ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന : 3.64 ലക്ഷം രൂപ പിഴ ഈടാക്കി മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്, കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന, […]

ചിന്താശേഷി വളര്‍ത്താന്‍ വായന അനിവാര്യം

16 അക്ഷരോന്നതി ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചുകോഴിക്കോട് കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂര്‍മതയും ശക്തിപ്പെടുത്താന്‍ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ആര്‍ ജി എസ് എ ജില്ലാ പ്രോജക്ട് മാനേജര്‍ എം […]

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]

Back To Top