Category: Latest News

പേട്ട എസ് ബി ഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

തിരുവനന്തപുരം : എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളെ മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി. എസ് ബി ഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇയാൾ ബാങ്കിലെത്തിയിരുന്നതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് […]

പൂർത്തീകരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും തൊഴിൽ മേളയും

തിരുവനന്തപുരം കോർപ്പറേഷൻ പൂർത്തീകരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു.SAT വിശ്രമ സങ്കേതം, എം എൽ സി പി മെഡിക്കൽ കോളേജ്, സോളാർ17000 K W, 13 ഇടങ്ങളിലായി ഇലക്ടിക്ക് ചാർജിംഗ് സ്റ്റേഷനുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, 20 കോടി രൂപ മുതൽ മുടക്കിൽ രണ്ടാം ഘട്ട ലാപ്ടോപ്പ് വിതരണം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി നിർവഹിച്ചത്. മേയർ ആര്യാ രാജേന്ദ്രൻ, […]

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ഭൂചലനവും ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്‌ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു – പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്. പൂഴി ത്തോട് ചെമ്പനോടയിലും ശബ്‌ദവും ചലനവും അനുഭവപ്പെട്ടതായി അവിടെ ഉള്ള […]

സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷസമർപ്പിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായം അനുവദിച്ചുവരുന്ന. സ്നേഹപൂർവ്വം പദ്ധതി പ്രകാരം 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്ഥാപന മേധാവികൾ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന […]

കണ്ണൂരിലും ഇടുക്കിയിലുമായി വിദ്യാർത്ഥികളടക്കം 4 പേർ മുങ്ങി മരിച്ചു

കണ്ണൂരിലും ഇടുക്കിയിലുമായി മെഡിക്കൽ വിദ്യാർത്ഥികളടക്കം 4 പേർ മുങ്ങി മരിച്ചു. കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചത്. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്നെത്തിയ 8 അംഗ സംഘത്തിലെ വിദ്യാർത്ഥികളാണ് മരിച്ചത് . ഇവർ താമസിച്ചിരുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലുള്ള മറ്റുള്ളവർ നാട്ടുകാരെ വിരമറിയിച്ചതോടെ ഫയർഫോഴ്സും […]

മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്

മുസ്ലീം ലീഗിനും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനുമെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്ന് അധിക്ഷേപിച്ച വെള്ളാപ്പള്ളി കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വിമർശിച്ചു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ലെന്നും അവര്‍ക്കാണോ വോട്ടു കൊടുക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്‌ലിം ലീഗിന്റെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ […]

എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തെ വിമർശിച്ചവരെ അധിക്ഷേപിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്ത്. വിമർശകരെ ‘എലിവാണങ്ങൾ’ എന്ന് വിളിച്ച ബെന്യാമിൻ, അവരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർഥിക്കുകയല്ലാതെ താൽക്കാലം വേറെ മാർഗ്ഗമില്ലെന്നും അഭിപ്രായപ്പെട്ടു. സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവപോലെ അതിദാരിദ്ര്യ മുക്തിയിലും കേരളം ലോകത്തിന് മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മന്നം ജയന്തി അവധികളുടെ പട്ടികയിൽ, സർക്കാരിനെ പുകഴ്ത്തിഎൻ എസ് എസ്

തിരുവനന്തപുരം : മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിന് സർക്കാരിന് എൻ എസ് എസ് വക അഭിനന്ദനം. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ […]

മമ്മൂക്ക പഴയ മെഗാ സ്റ്റാറിനെ കണ്ടപ്പോൾ

തിരുവനന്തപുരം : മലയാള സിനിമയുടെ കാരണവർ, ഒരു കാലത്തെ സുന്ദരനായ കാമുകൻ, ഭാവാഭിനയ ചക്രവർത്തി, നടൻ മധുവിനെ കാണാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സന്ദർശനം. തിരുവനന്തപുരത്ത് കണ്ണന്മൂലയുള്ള ശിവഭവനിൽ വിശ്രമ ജീവിതം നയിക്കുന്ന സുന്ദരനായ ‘പരീക്കുട്ടി’ യോടൊപ്പം ഒരു മണിക്കൂറിലേറെ ചെലവിട്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്..“മധു സർ ഓർക്കുന്നോ”… എന്ന് തുടങ്ങിയ വർത്തമാനത്തിലൂടെ പലതും മമ്മൂട്ടി ഓർമിച്ചെടുത്തു. പഴയ സിനിമകൾ കാണുന്നതാണ് ഇപ്പോഴത്തെ ദിനങ്ങൾ എന്ന് മധു പറഞ്ഞു.ഇനിയും വരണം എന്ന് മമ്മൂട്ടിയെ […]

രാജു സ്മാരക എൻഡോവ്മെന്റ് ചടങ്ങിൽ ഡോ. ജി. ബിന്ദു അധ്യക്ഷ പ്രസംഗം നടത്തുന്നു

എസ് എൻ കോളേജിൽ പ്രൊഫ. രാജുസ്മാരകഎൻഡോവ്മെന്റ് ചടങ്ങ്. തിരുവനന്തപുരം : ചെമ്പഴന്തി എസ് എൻ കോളേജ് ജിയോളജി വിഭാഗം മുൻ അധ്യാപകനായിരുന്ന പ്രൊഫ രാജുവിന്റെ സ്മരണാർത്ഥം പൂർവ വിദ്യാർഥി സംഘടന എൻഡോവ്മെന്റ് ചടങ്ങ് സംഘടിപ്പിച്ചു.ഡോ എസ് സജി, ജിയോളജി വകുപ്പ് അധ്യക്ഷൻ സ്വാഗതം ആശംസിച്ചു.ഭൂജല വകുപ്പ് മുൻ സൂപ്രണ്ടിങ് ഹൈഡ്രോ ജിയോളജിസ്റ്റ്‌ ഡോ ജി ബിന്ദു അധ്യക്ഷത വഹിച്ചു. എസ് എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം ഡി പ്രേംരാജ് ചടങ്ങ് ഉത്ഘാടനം ചെയ്തു.പ്രഥമ എൻഡോവ്മെന്റ് തുക ഷീലരാജുവിൽ […]

Back To Top