ഗ്രാമത്തിൽ നിന്ന് സ്വപ്ന ലോകവേദിയിലേക്ക് സൂരജ്

ഗ്രാമത്തിൽ നിന്ന് സ്വപ്ന ലോകവേദിയിലേക്ക് സൂരജ്

19-ാം വയസ്സിൽ ആരംഭിച്ച സംഗീതയാത്രയിലൂടെ ആഗോള ശ്രദ്ധ നേടികൊണ്ടിരിക്കുന്ന യുവ ഡിജെ/പ്രൊഡ്യൂസറാണ് സൂരജ് എസ്. എസ്.
അന്തർദേശീയ ബാന്റു കളിലും പ്രേക്ഷകരിൽ സംഗീത വിസ്മയം കൊണ്ട് ആഹ്ലാദം നിറക്കുന്ന മ്യൂസിക് ഫിക്ഷൻ വേദികളിലും Sky Hydz എന്ന പേരിൽ ഈ ചെറുപ്പക്കാരൻ അറിയപ്പെടുന്നു എന്നറിയുമ്പോൾ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചലിലെ നരുവാമൂട് എന്നചെറിയ ഗ്രാമം മാത്രമല്ല അഭിമാനിക്കുന്നത്, മലയാളികൾ ആകെയാണ്. വളരെ വേഗം നമ്മുടെ ഇന്ത്യയും സൂരജ് എന്ന Sky Hydz നെ തിരിച്ചറിയും.

Progressive House, Future Bass തുടങ്ങിയ ജീനറുകളിലാണ് സൂരജ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024-ൽ ആഗോള മ്യൂസിക് ഐക്കൺ Alan Walker-നൊപ്പം ഒരു സ്റ്റേജിൽ പ്രകടനം നടത്തിയത് Sky Hydz-ന്റെ കരിയറിലെ വലിയ തോതിലുള്ള മുന്നേറ്റമായപ്പോൾ, Tomorrowland One World Radio-യിലെ Austin Kramer അദ്ദേഹത്തിന്റെ ട്രാക്ക് പ്ലേലിസ്റ്റിലേക്ക് തിരഞ്ഞെടുത്തു ഉൾപ്പെടുത്തിയത് മറ്റൊരു അന്താരാഷ്ട്ര അംഗീകാരമായി. ഓസ്റ്റിൻ ക്രാമർ സ്പോട്ടിഫൈ ഗ്ലോബലിന്റെ ഡാൻസ് മ്യൂസിക് തലവൻ ആയിരുന്നു. നിലവിൽ ക്രാമർ Tomorrow land One World റേഡിയോയുടെ പ്രധാന മ്യൂസിക് ക്യൂറേറ്ററാണ്.

അന്താരാഷ്ട്ര കലാകാരന്മാരുമായി സഹകരിച്ച് നിരവധി പ്രോജക്ടുകൾ ചെയ്ത Sky Hydz എന്ന നമ്മുടെ സൂരജ് എസ്. എസ് ഓട്ടോ റിക്ഷാ ഡ്രൈവറായ സുഭാഷ് ബാബുവിന്റെയും വീട്ടമ്മയായ സഖിയുടെയും മകനാണ്. സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഏറെ കഷ്ടപ്പാടിലൂടെ പ്രതിബദ്ധതയും കഠിന പരിശ്രമവും കൊണ്ടാണ് ഈ നേട്ടങ്ങൾ സൂരജ് കൈവരിച്ചത്. സഹോദരൻ അനൂജും
അച്ഛന്റെ അമ്മ – കാർത്തി യും സൂരജ് എസ് എസ് എന്ന Sky Hydz.നൊപ്പം പിന്തുണയുമായുണ്ട്.

ബാല്യത്തിൽ സംഗീതത്തിലേക്കുള്ള താത്പര്യം, ഒപ്പം സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അച്ചാമ്മയുടെ പിന്തുണയോടെ 9-ാം ക്ലാസ്സിന്റെ വേനൽക്കാല അവധിയിൽ കീബോർഡ് ക്ലാസ്സിൽ ചേർന്നു .
പക്ഷെ അത് രണ്ടു മാസം മാത്രമായിരുന്നു കുറച്ചു വർഷങ്ങൾക്ക് ശേഷം Virtual DJ ഉപയോഗിച്ച് ചെറിയ റീമിക്സുകൾ തയ്യാറാക്കും എന്ന നിലയിൽ പരീക്ഷണങ്ങൾ തുടങ്ങുമ്പോഴാണ് ഒരു ദിവസം VH1 ചാനലിൽ Tomorrowland കാണുന്നതും,
അതിലുടെ Dimitri Vegas & Like Mike-ന്റെ പ്രകടനം കണ്ടത് Turning point ആയി മാറുന്നതും. അതൊരിക്കൽ കാഴ്ചയായത്, പിന്നീടത് ലക്ഷ്യമായിത്തീർന്നു.
Progressive House, Future Bass എന്നീ ജീനറുകളിലാണ് Sky Hydz ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെൻഡുകൾ പിന്തുടരാതെ സ്വന്തം ശൈലി കൊണ്ടുള്ള സംഗീതം നിർമ്മാണമാണ് ലക്ഷ്യം. മറ്റു രാജ്യങ്ങളിൽ നിന്നു തുടക്കത്തിൽ തന്നെ വളരെ നല്ല ശ്രദ്ധ ഈ ഡിജെ ആർട്ടിസ്റ്റായ സ്കൈ ഹൈഡ്‌സിന് ലഭിച്ചിട്ടുണ്ട്.

2024-ൽ Sunburn Festival-ൽ ആഗോള സൂപ്പർ താരമായ Alan Walker-നൊപ്പം സ്റ്റേജിൽ പെർഫോം ചെയ്‌തത് Sky Hydz ന്റെ സ്വപ്ന നിമിഷമായി മാറി .
Tomorrowland, EDC, Amsterdam Music Festival, Ultra Music Festival പോലുള്ള വേദികളാണ് ഇനി സൂരജ് എന്ന SkyHydz ന്റെ സ്വപ്നം.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top