Category: Latest News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

രാഹുലിനെതിരെ എഫ്ഐആർ തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ രാഹുൽ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ […]

ശബരിമല സ്വർണക്കൊള്ള

തന്ത്രിയെ കുടുക്കി പത്മകുമാർ തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്നും പത്മകുമാർ. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി നൽകി. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് […]

എട്ടാം ക്ലാസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല […]

ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് പൊതുമേഖല സ്ഥാപനമായ റയ്ഡ്കോ തേൻ […]

ശബരിമലയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്ക്

ഇന്നലെ മാത്രം ദർശനം നടത്തിയത് 1,18,866 ഭക്തർ. ശബരിമല പുലർച്ചെയും ഭക്തജനപ്രവാഹം തുടരുന്നു. നടപ്പന്തലിൽ മണിക്കൂറുകൾ നീണ്ട ക്യൂ. വരി ശരം കുത്തി വരെ നീണ്ടു. ഇന്നലെ ദർശനം നടത്തിയ ഭക്തരുടെ എണ്ണം ഈ സീസണിലെ ഏറ്റവും ഉയർന്നത്. വൃശ്ചികം ഒന്നിന് ഒരു ലക്ഷത്തിൽപ്പരം ഭക്തർ ദർശനം നടത്തിയിരുന്നു.പുല്ല്മേട് വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർദ്ധനവ്, ഇന്നലെ ഈ പാതയിലൂടെ എത്തിയത് 1497 പേർ. ഇന്നലെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിനെത്തിയത് 11,886 പേർ. തിരക്ക് പരിഗണിച്ച് ഇന്ന് […]

എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം

ഡിജിപിക്ക് അതൃപ്തി തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോർട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. […]

എസ് ഐ ആര്‍ സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട് ബി എൽ ഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ ടെക്നിക്കൽ വൊളണ്ടിയർമാരെ ആവശ്യമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഇലക്ട്രൽ ലിറ്ററസി ക്ലബ് (ഇ എൽ സി), എൻ സി സി, എൻ എസ്എ സ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ https://forms.gle/n8A1KqJGf7uraQRW7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വില്ലേജ് ഓഫീസർമാരുമായോ താഴെയുള്ള ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: […]

ആറ്റിങ്ങൽ പ്രൈവറ്റ് ബസ്

സ്റ്റാൻഡിൽ ബസ് കയറി ഗുരുതര പരിക്ക് പറ്റിയ വൃദ്ധ മരണപെട്ടു. ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് അജി നികേതനിൽ നിർമ്മല (75) യാണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബായ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ എയർഷോയ്ക്കിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേന അപകടം സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർഷോ നിര്‍ത്തിവെച്ചു.

ഇനി കടകം പള്ളിയിലേക്ക്

തിരുവനന്തപുരം : ശബരി മല സ്വർണപ്പാളി മോഷണത്തിൽ എസ് ഐ ടി യുടെ അടുത്ത ലക്ഷ്യം കടകം പള്ളി സുരേന്ദ്രൻ എന്ന് സൂചന. പത്മകുമാർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്ന സമയത്ത് മന്ത്രി ആയിരുന്ന കടകം പള്ളിയിലേക്ക് പത്മകുമാറിന്റെ മൊഴി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ പ്രസിഡന്റ്‌ പ്രശാന്ത് അതിനു മുൻപ് ചോദ്യം ചെയ്യലിന് വിളിക്കപ്പെടും എന്നും പറയുന്നുണ്ട്.

Back To Top