Category: Latest News

വൈഗ കാർഷിക പ്രദർശന മേള

സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ (VAIGA – Value Addition for Income Generation in Agriculture) കാർഷിക പ്രദർശന വിപണന മേള ഏഴാം പതിപ്പ് ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ കാർഷിക മേള ഉദ്ഘാടനം ചെയ്യും കാർഷിക വികസന വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ […]

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യുണീക് ഐ ഡി കാർഡ് വിതരണം ചെയ്യും

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ തൊഴിലാളികളേയും അവരവർ തൊഴിൽ ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട ബോർഡിൽ അംഗമാക്കി അവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതിൻ്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത എ ഐ ഐ എസ് (അഡ്വാൻസ്ഡ് ഇൻഫൊർമേഷൻ ഇൻ്റർഫെയ്സ് സിസ്റ്റം) ൻ്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട് .അക്ഷയ കേന്ദ്രങ്ങൾ വഴിയും വിവിധ ക്ഷേമനിധി ബോർഡുകളുടെ ഓഫിസുകൾ വഴിയും തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ […]

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളെജില്‍ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി/ഈവനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് ഒഴിവുള്ള മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 16ന് രാവിലെ 10 ന് കോളെജില്‍ നടക്കും. എം.എസ്.എസി. മാത്തമാറ്റിക്‌സ്/നെറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 04933-227253.

സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും,കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും  ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും ഫീസ് ഐ ആർ ഇ എൽ […]

സാങ്കേതികവിദ്യയുടെ അടിമകളാകരുത്

ന്യൂഡൽഹി : സാങ്കേതികവിദ്യയുടെ അടിമകളാകരുതെന്നും നിർമിത ബുദ്ധിയെ(എ.ഐ.) പഠനത്തിന് പകരമായി ഉപയോഗിക്കുന്നതിനുപകരം മാർഗനിർദേശങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപതാമത് പരീക്ഷാ പേ ചർച്ചയുടെ രണ്ടാംഭാഗത്തിൽ കോയമ്പത്തൂർ, റായ്പുർ, ഗുവാഹാട്ടി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് കുട്ടികൾ ഫോണുകൾക്ക് അടിപ്പെട്ടിരിക്കുകയാണ്. ഫോണില്ലാതെ ഭക്ഷണംപോലും കഴിക്കാതായിരിക്കുന്നു. എ.ഐ.യെയും ഫോണുകളെയും നമ്മുടെ ഉടമകളാകാൻ അനുവദിക്കരുത്’’ -അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുന്നിടത്താണ് നല്ല നേതാവുണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതല്ല, പകരം നിങ്ങളുടെ ആശയങ്ങൾ 10 പേരോടെങ്കിലും വ്യക്തമായും ഫലപ്രദമായും […]

നരവനെയുടെ പുസ്തകത്തിന്‍റെ കോപ്പികൾ പ്രസിദ്ധീകരിക്കില്ല

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കില്ലെന്ന് പബ്ലിഷിങ് കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് ഓഫ് ഇന്ത്യ. പുസ്തകം ഇതുവരെ ഒരു രൂപത്തിലും പുറത്തിറക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. പുസ്തകം രാഷ്ട്രീയ വിവാദമാവുകയും ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ഇല്ലാതെയാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

364 കോടി രൂപ ചെലവിട്ട് നവീകരണം

കടമ്പഴിപ്പുറം(പാലക്കാട്): നവീകരിച്ച മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിലാണ് ഉദ്ഘാടനച്ചടങ്ങ്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷെർണൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 36.8 കിലോമീറ്റർ പാത 364 കോടിരൂപ ചെലവിലാണ് നവീകരിച്ചിട്ടുള്ളത്. റിബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. സംഘാടകസമിതി യോഗം കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന അധ്യക്ഷയായി. […]

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്

കൊച്ചി : ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. 2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദേശം നൽകിയിരുന്നു. കേസെടുക്കണമെങ്കിൽ തുടർ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റയും ദേവസ്വം വിജിലൻസിന്‍റെയും കയ്യിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലൻസ് ആവശ്യപ്പെടും.

കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

കാനഡയിലെ ടൊറന്‍റോയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിങ്മാളിന്‍റെ പാര്‍ക്കിങില്‍ വച്ച് പട്ടാപ്പകലാണ് ചന്ദന്‍ കുമാര്‍ രാജ നന്ദകുമാറിന്(37) വെടിയേറ്റത്. ഷോപ്പിങ്മാളിലെ പാര്‍ക്കിങില്‍ തന്‍റെ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ചന്ദന്‍. വെടിയേറ്റ ചന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ െത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബുള്ളറ്റുകള്‍ തുളഞ്ഞ് കയറിയ ചന്ദന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്നാണ് സംശയം. ടൊറന്‍റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്‍റെ കുടുംബം […]

‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’

അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചിഅര്‍മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് […]

Back To Top