ഇപ്പോഴും നവീകരിക്കാത്ത കുളം ഉദ്ഘാടനത്തിലേക്ക്.
തലസ്ഥാനത്തെ പേരൂർക്കട വാർഡിലെ മണ്ണാമൂലയിൽ നവീകരിച്ച കുളം എന്ന പ്രഖ്യാപനത്തോടെ ഇന്ന് മേയറും ഡെപ്യൂട്ടി മേയറും എം എൽ എ യും ചേർന്ന് ഇന്ന് ഉദ്ഘാടനം തീരുമാനി ച്ചിരിക്കുന്ന കോട്ടിലക്കോണം കുളത്തിന്റെ യഥാർത്ഥ ചിത്രമാണിത്. ഇന്നലെ വൈകുവോളവും ഒരു നവീകരണവും ശുദ്ധീകരണവും നടന്നിട്ടില്ല. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽപൊടിയിടൽ ഉടായിപ്പ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉദ്ഘാടനം മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വില്ലേജ് ന്യൂസ് : ഹരികിഷോർ ഉള്ളൂർ
തൊഴിലുറപ്പ് തൊഴിലാളി സംഗമം.
അരിക്കുളം : USTF നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു.തൊഴിലുറപ്പ് തൊഴിലാളി – UD TF കാരയാട് മേഖല സംഗമംINTUC സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാ ണി ഉദ്ഘാടനം ചെയ്തു STU തൊഴിലുറപ്പ് ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. റിപ്പോർട്ട് :Chandraniscra Karayad Village News.
അവയവദാനംപ്രസൂൺ കല്ലോടിനെ ആദരിച്ചു.
അരിക്കുളം : അവയവ ദാനം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ പ്രസൂണ്‍ കല്ലോടിനെ എസ്എന്‍ഡിപി യൂണിയന് ആദരിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ അവയവങ്ങൾ ദാനം ചെയ്തിരിക്കുകയാണ് പ്രസൂൺ കല്ലോട്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ പ്രസൂൺ സാമൂഹ്യ പൊതുരംഗത്തും സജീവമാണ്.എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പേരാമ്പ്ര യൂണിയന് വൈസ് പ്രസിഡന്റ് വി സി നാരായണന് ഉപഹാരം നൽകി. ചടങ്ങിൽ ബോർഡ് മെമ്പർ ബാബു കാരയാട്, കുഞ്ഞിരാമൻ കീഴലത്ത്, പ്രകാശൻ കല്ലോട്, ശ്രീജബിജു എന്നിവർ സന്നിഹിതരായി. റിപ്പോർട്ട് […]
പ്രധാനമന്ത്രി നരേന്ദ്ര മോദി ASEAN ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ല.
വരാനിരിക്കുന്ന ASEAN, ഈസ്റ്റ് ഏഷ്യ ഉച്ചകോടികൾക്കായി മോദി മലേഷ്യയിലേക്ക് പോകാൻ സാധ്യതയില്ല എന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) വരാനിരിക്കുന്ന ASEAN, ഈസ്റ്റ് ഏഷ്യ ഉച്ചകോടികൾക്കായി മലേഷ്യയിലേക്ക് പോകാൻ സാധ്യതയില്ല എന്ന് റിപ്പോർട്ട്. മുമ്പ് അദ്ദേഹം രണ്ടിലും പതിവായി പങ്കെടുത്തിട്ടുണ്ട്. ഉന്നതതല യോഗങ്ങളിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ASEAN ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. നേരത്തെ, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള […]
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്രം ഇടപെടണം.
കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ സമഗ്രമായ ഓഡിറ്റ് നടത്താന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) നിര്‍ദ്ദേശം നല്‍കുക രാജീവ് ചന്ദ്രശേഖര്‍. ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വര്‍ണ്ണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് (Amit Shah) കത്തയച്ചു. പുണ്യക്ഷേത്രമായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ […]
ഭാരതീയ ജനതാ പാർട്ടി പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാർഡ് കൺവെൻഷൻ.
കെ.കെ സത്യന്റെ വീട്ടിൽ വെച്ച് നടന്നു ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് കൺവീനർ സത്യൻ കെ എൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി അനൂപ് മാസ്റ്റർ , മുൻ വാർഡ് മെമ്പർ ബിജു കൃഷ്ണൻ ., കർഷകമോർച്ച ജില്ലാ സെക്രട്ടറി വിനു നാഗത്ത് മഹിളാമോർച്ച ജില്ലാ സെക്രട്ടറി ജയ സുധ, മഹിളാമോർച്ച വൈസ് പ്രസിഡണ്ട് സിനി ബിജു കൃഷ്ണൻ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് മനു, പഞ്ചായത്ത് ജനറൽ സെക്രട്ടറി […]
രാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനം.
രാഷ്ട്രപതി സന്ദർശനം പ്രമാണിച്ച് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളോട്ശിവഗിരിയിൽ എത്തുന്നവർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.രാഷ്ട്രപതിയെ കാണാൻ ഓഡിറ്റോറിയത്തിൽ കയറുന്നവർക്ക് തിരിച്ചറിയൽ രേഖഉണ്ടായിരിക്കണം (ആധാർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന്)രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും.മൊബൈൽ ഫോൺ കൈവശം വയ്ക്കാം.വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളിൽ കൊണ്ട് കയറാൻ പാടില്ല.ആധാർ ശിവഗിരി ആലിന് സമീപം ഒരുക്കുന്ന ഇൻഫർമേഷൻ കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാം.ഓഡിറ്റോറിയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പ്രസിഡന്റിന്റെ പരിപാടി കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാൻ കഴിയില്ല.ഓഡിറ്റോറിയത്തിൽ […]
നഗരം ഗതാഗത കുരുക്കിൽ
തിരുവന്തപുരം : വൈകുന്നേരം രാഷ്ട്രപതിയുടെ യാത്ര കാരണമേർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും ആശാവർക്കറന്മാരുടെ ക്ലിഫ് ഹൗസ് പ്രതിഷേധവും പെട്ടെന്ന് തകർത്തു പെയ്ത മഴയും ചേർന്ന് തലസ്ഥാനത്തെ ഗതാഗതം താറുമാറാക്കി. പട്ടം മുതൽ പ്രധാന പാതയും പോക്കറ്റ് റോഡുകളും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി.സുരക്ഷാ ക്രമീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലൂടെ സഞ്ചരിച്ച കാറുകൾ ഉൾപ്പെടെ മണിക്കൂറുകളോളം മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലമായി. VVIP ഡ്യൂട്ടി കൂടിയായപ്പോൾ പോലീസിനും കാര്യമായി കുരുക്ക് അഴിക്കാനായില്ല.ഹരികിഷോർവില്ലേജ് ന്യൂസ്
കേരളം കൊല്ലസംഘത്തിന്റെ കൈയ്യിൽ.
അരിക്കുളം : സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘം ഈ സംഘസത്തിനെതിരെ പ്രതികരിച്ചാൽ അക്രമിക്കാനുംഇല്ലാതാക്കാനുമുളള ശ്രമം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം UDF കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻ പിൽ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ന്റെ നഗരസഭാ കൗൺസിലർ പോലും സ്വർണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി. ശബരിമലയിലെ സ്വർണം കടത്തിയ പോറ്റിയെ പോറ്റിവളർത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല […]
കരകുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.
അഞ്ച് വർഷക്കാലം ആരോഗ്യ- വിദ്യാഭ്യാസ-ക്ഷേമ-വികസന മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജന സമക്ഷത്തിൽ അവതരിപ്പിച്ചു കൊണ്ട് കരകുളം ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘിടിപ്പിച്ചു.മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് കരകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയതെന്ന്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ പ്രശംസനീയ മാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 90 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് പൂർത്തീകരിച്ചിട്ടുണ്ട്. കരകുളം നിവാസികളുടെ സ്വപ്ന പദ്ധതിയായ വഴയില -പഴകുറ്റി നാലുവരിപ്പാത ഒന്നാംഘട്ട പ്രവൃത്തി ഉൾപ്പെടെ […]
