എസ് ഐ യ്ക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം : ഓടുന്ന ലോറിയിൽ നിന്നു തടി തെറിച്ച് ഇരുചക്രവാഹനത്തിൽ വീണ് പൊലീസ് സബ് ഇൻസ്പെക്ടറെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അമ്പലത്തറ കൊഞ്ചിറവിള ബണ്ട് റോഡിലാണ് സംഭവം. ക്രൈംബ്രാഞ്ച് ചാക്ക യൂണിറ്റിലെ എസ്ഐയും തിരുവല്ലം സ്വദേശിയുമായ വിനോദിനാണ് പരുക്കേറ്റത്.
എതിർദിശയിൽ നിന്നു വന്ന ലോറിയിൽ നിന്ന് തേക്കിന്റെ തടിയാണ് തെറിച്ചുവീണത്. തേക്കും തടികൾ കെട്ടാതെയാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. തടി ദേഹത്തു പതിക്കാത്തതിനാൽ വൻ അപകടം ഒഴിവായി. കൈമുട്ടിന് ഗുരുതര പൊട്ടലുണ്ട്. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ശസ്ത്രക്രിയ നടത്തി. ഫോർട്ട് പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു.
