ഇന്ത്യൻ നാവികസേനയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ ഒരു പ്രതികൂടി അറസ്റ്റിൽ
ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്നാമതൊരാളെയും ഉഡുപ്പി പോലിസ് അറസ്റ്റ് ചെയ്തു. നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി ഇയാള്‍ പങ്കുവെച്ചതായാണ് ആരോപണമുണ്ട്. തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി മാല്‍പെ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ താമസിക്കുന്ന ഹിരേന്ദ് കുമാര്‍ എന്ന ഭരത് കുമാര്‍ ഖദായത്ത് (34) ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറുന്ന പ്രധാന പ്രതികള്‍ക്ക് പണത്തിനു പകരമായി ഹിരേന്ദര്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ […]
ഉന്നാവോ ബലാത്സംഗ കേസ്
ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി നേതാവായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി.പിന്നാലെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. നേരത്തെ വിചാരണക്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കുല്‍ദീപ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സെന്‍ഗാറിനെതിരേ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പോലിസ്, പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ […]
നെടുമങ്ങാട് വാഹനാപകടം
അരുവിക്കര മുള്ളിലവിൻമൂട് തമ്പുരാൻക്ഷേത്രത്തിനടുത്തു താമസിക്കുന്ന അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ഇടിച്ചു , അമ്മ തൽക്ഷണം മരണപ്പെട്ടു. മകനെ ഗുരുതര പരിക്കുകളോടെ തിരു: മെഡിക്കൽ: കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
കേരളത്തിലെ എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2, 54, 42, 352 പേർ ഫോം പൂരിപ്പിച്ച് നൽകി. 24.08 ലക്ഷം പേരാണ് കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ടവർ ഇന്നുമുതൽ ഒരു മാസത്തിനകം പേര് ചേർക്കാൻ ഫോം നൽകണം. പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. നടപടി രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷൻ കമ്മിഷന് കത്ത് നൽകിയിരുന്നു. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കുക. കമ്മിഷന് കണ്ടെത്താനാവാത്ത പലരും […]
ട്രാവൻകൂർ ഫെസ്റ്റ് 2025
നാളെ(ഡിസംബർ 24 )മുതൽ ഡിസംബർ 28 വരെ തിരുവനന്തപുരം ജവഹർ ബാലഭവനിൽ . വിവിധ മേഖലകളിലെ പ്രഗൽഭരും പ്രശസ്തരുമായവർ ഒന്നിക്കുന്ന സാംസ്കാരിക സദസുകൾ, സംഗീത പരിപാടികൾ, ബിസിനസ് എൻക്ലേവ്, യുട്യൂബേഴ്സ് മീറ്റ്, ഓർഗാനിക്ക് കൂട്ടായ്മ,റൈറ്റേഴ്സ് മീറ്റ്ഷോപ്പിംഗ് മേള എന്നിവയാണ് ട്രാവൻകൂർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ശബരിമല സ്വർണ്ണകൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ
ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ ലഹരി കേസിൽ പൊലീസിന് തിരിച്ചടി
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പോലീസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. താരം ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇതിലൊന്നിലും ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് […]
ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ
മലപ്പുറം : പതിമൂന്നുകാരിയായ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ […]
അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്
തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശരണം മന്ത്രവും ബിജെപി മുദ്രാവാക്യവും വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി […]
മോദി പരാജയപ്പെട്ടാൽ എല്ലാം കോൺഗ്രസിന്റെ തലയിൽ ഇടും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത് എന്നും എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു. കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നാണ് ഖർഗെ വിമർശിച്ചത്. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. […]
