Category: Latest News

ശബരിമല സന്നിധാനം മീഡിയ സെന്റര്‍

ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന : 3.64 ലക്ഷം രൂപ പിഴ ഈടാക്കി മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്, കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന, […]

ചിന്താശേഷി വളര്‍ത്താന്‍ വായന അനിവാര്യം

16 അക്ഷരോന്നതി ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചുകോഴിക്കോട് കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂര്‍മതയും ശക്തിപ്പെടുത്താന്‍ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ആര്‍ ജി എസ് എ ജില്ലാ പ്രോജക്ട് മാനേജര്‍ എം […]

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ

19  ജനുവരി 2026 അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു  ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്. ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി അല്ലെങ്കിൽ സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കോ അക്കാദമിക് വിദഗ്ധർക്കോ […]

ഗ്രാമത്തിൽ നിന്ന് സ്വപ്ന ലോകവേദിയിലേക്ക് സൂരജ്

19-ാം വയസ്സിൽ ആരംഭിച്ച സംഗീതയാത്രയിലൂടെ ആഗോള ശ്രദ്ധ നേടികൊണ്ടിരിക്കുന്ന യുവ ഡിജെ/പ്രൊഡ്യൂസറാണ് സൂരജ് എസ്. എസ്.അന്തർദേശീയ ബാന്റു കളിലും പ്രേക്ഷകരിൽ സംഗീത വിസ്മയം കൊണ്ട് ആഹ്ലാദം നിറക്കുന്ന മ്യൂസിക് ഫിക്ഷൻ വേദികളിലും Sky Hydz എന്ന പേരിൽ ഈ ചെറുപ്പക്കാരൻ അറിയപ്പെടുന്നു എന്നറിയുമ്പോൾ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചലിലെ നരുവാമൂട് എന്നചെറിയ ഗ്രാമം മാത്രമല്ല അഭിമാനിക്കുന്നത്, മലയാളികൾ ആകെയാണ്. വളരെ വേഗം നമ്മുടെ ഇന്ത്യയും സൂരജ് എന്ന Sky Hydz നെ തിരിച്ചറിയും. Progressive House, Future Bass […]

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡൊക്കെ എന്ത്!

ഇന്‍ഡോര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പതിവായി മികച്ച പ്രകടനം നടത്തുന്ന ബാറ്റര്‍മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നവരാണ്. ഏകദിനങ്ങളിലും ഇതുപോലെ ഇന്ത്യക്കെതിരെ സ്ഥിരമായി മികവ് കാട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഹെഡ് തല ഉയര്‍ത്തി നിന്നത് ആരാധക മനസില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ ഇന്ത്യക്കെതിരായ കളിമികവില്‍ ട്രാവിസ് ഹെഡിനെയും മലര്‍ത്തിയടിക്കുകയാണിപ്പോള്‍ […]

കൊല്ലം പത്രക്കുറിപ്പ്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20/01/2026)ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗാപാല്‍ നിര്‍വഹിക്കും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

നടൻ മോഹൻലാൽ എത്തുമ്പോൾ ജനക്കൂട്ടം

തൃശൂർ ∙കലോത്സവവേദിയിലേക്കു നടൻ മോഹൻലാൽ എത്തുമ്പോൾ, ജനക്കൂട്ടം നിയന്ത്രണം വിടാതിരിക്കാൻ പഴുതടച്ച സുരക്ഷയുടെ കോട്ടകെട്ടി പൊലീസ്. തേക്കിൻകാട് മൈതാനത്തെ ഒന്നാംവേദിയിലും പരിസരത്തും കാണികൾക്കു സ്റ്റേജിനരികിലേക്കെത്താൻ കഴിയാത്ത വിധത്തിൽ ബാരിക്കേഡ് കെട്ടിയടച്ചിരുന്നു. മാധ്യമങ്ങളെ പോലും കടുത്ത പരിശോധനയ്ക്കു ശേഷമാണു പവിലിയനിലേക്കു കടത്തിവിട്ടത്. പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽനിന്നു തേക്കിൻകാട് മൈതാനത്തേക്കു മോഹൻലാൽ പുറപ്പെടുന്നതിനു മുൻപു 2 വട്ടം ട്രയൽ റൺ നടത്തി, സുരക്ഷാ മുന്നൊര‍ുക്കങ്ങൾ പരിശോധിച്ചു. 3.45ഓടെ മോഹൻലാൽ പുറപ്പെട്ടു. റോഡിലെങ്ങും പൊലീസ് കാവലൊരുക്കി. ഒന്നാം വേദിക്കരികിൽ വണ്ടി നിർത്തി […]

അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ ‘ലെൻസ്‌കേപ്പ് കേരള’യ്ക്ക് ജനുവരി 20ന് ന്യൂഡൽഹിയിൽ തുടക്കമാകും.രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20ന് വൈകിട്ട് 4.30ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവൽ മീഡിയ ഫോട്ടോഗ്രാഫർമാരായ ഐശ്വര്യ ശ്രീധർ,അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ […]

സാമൂഹ്യനീതി വകുപ്പ്

സവിശേഷ ഭിന്നശേഷി കാർണിവലിന് 19 ന് തുടക്കമാവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ […]

Back To Top