വി.എ. സക്കീർ ഹുസൈൻ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധി.
2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എറണാകുളം : വി. എ. സക്കീർ ഹുസൈനെ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധിയായി എതിരില്ലാതെ തിരഞ്ഞെടുത്തു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ വി.എ. സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. ജെ. ജേക്കബ് (പ്രസിഡന്റ്), എ. ആർ. രഞ്ജിത് ( വൈസ് പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സംസ്ഥാന സ്പോട്സ് കൗൺസിൽ […]
ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.
ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. ഫോട്ടോസ്റ്റാറ്റ് ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജിഎസ്ടി വിലവർധന വന്നതോടുകൂടി സാധാരണക്കാരായ വ്യാപാരികൾക്ക് വിലവർധന കനത്ത പ്രകരം. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഫോട്ടോസ്റ്റാറ്റ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയുണ്ടായി. സാധാരണക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിപക്ഷവും പേപ്പറുകൾക്ക് ജി എസ് ടി വിലവർധന കേന്ദ്ര ഗവൺമെന്റ് കൂട്ടിയ […]
MC റോഡിൽ റൂട്ട് ക്രമീകരണം.
തിരുവനന്തപുരം : വെമ്പായം ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എല്ലാം ഇനി മുതൽ തൈക്കാട് സിഗ്നലിൽ നിന്ന് സമന്വയാനഗർ വഴി പാറക്കൽ – പാക്കിസ്ഥാൻമുക്ക് എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുക്കുന്നൂർ എത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആലന്തറ എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് MC റോഡിൽ പ്രവേശിച്ചു സർവീസ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.വെമ്പായം ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ ഒരു […]
ഹോട്ടലുകളിലെ നേർച്ചപ്പെട്ടിയിലെ പണം മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.
മോഷ്ടിച്ച 48 ഹോട്ടലുകളുടെ ലിസ്റ്റ് പ്രതി തന്നെ എഴുതി സൂക്ഷിച്ചത് പോലീസ് കണ്ടെടുത്തു . മോഷണം നടത്തുന്നത് പെട്ടിയടക്കം. കോഴിക്കോട് : അരീക്കാട് ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ വെച്ചിരുന്ന പണം അടങ്ങിയ നേർച്ച പെട്ടി(ചാരിറ്റി ബോക്സ്) മോഷണം ചെയ്ത കേസിലെ , പ്രതി തൃശ്ശൂർ ജില്ല ചാഴുർ സ്വദേശി തേക്കിനിയേടത്തു സന്തോഷ് കുമാറിനെയാണ് ഫറോക്ക് എ സി പി സ്ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ […]
ശൗര്യ ചക്ര സുജിത്ബാബു അനുസ്മരണം
നൂറനാട്: ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു പ്രാപിച്ച സൈനികൻ ശൗര്യ ചക്ര ബഹുമതി നൽകി രാഷ്ട്രം ആദരിച്ച സുജിത് ബാബുവിന്റെ 17 മത് വീരമൃത്യു വാർഷിക ആചരണം ആലപ്പുഴ നൂറനാട് സ്മൃതി മണ്ഡപത്തിൽ നടന്നു. ആദരവ് അർപ്പിക്കാൻ സൈനികർ ഡെപ്യൂട്ടി കമാണ്ടന്റ് മനോജിന്റെ നേതൃത്വത്തിൽ എത്തി. സമീപ സ്കൂളുകളിലെ എൻ.സി. സി, സ്കൗട്ട് വിദ്യാത്ഥികൾക്കൊപ്പം വിരമിച്ച സൈനികരും പുഷ്പാർച്ചന നടത്താൻ എത്തി. ശൗര്യ ചക്ര സുജിത് ബാബു സ്മാരക ട്രസ്റ്റ് സൗജന്യ മെഡിക്കൽ പരിശോധന […]
ഗുരുവായൂർ ഗോകുൽ ചരിഞ്ഞു.
വനം വകുപ്പിലെ ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ആനപ്രേമി സംഘം. ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (33) ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചരിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന് നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ കൂട്ടാനയായ, ദേവസ്വത്തിന്റെ തന്നെ കൊമ്പൻ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് പരിക്കേറ്റിരുന്നു. മികച്ച […]
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ.
മകനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയച്ച സന്ദേശം നിരവധി പേർ അയച്ചു തന്നിരുന്നുവെന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിനു മുന്നിൽ വെച്ച് പൊലീസുകാരോട് ‘ഒന്നുകിൽ എന്നെ കടത്തിവിടണം, അല്ലെങ്കിൽ ചോറുതരണം’ എന്നാവശ്യപ്പെട്ട് ശ്രദ്ധേയനായ വിദ്യാർഥിയെ മിൽമ തങ്ങളുടെ പരസ്യത്തിൽ ഉപയോഗിച്ചു. ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന തലക്കെട്ടോടുകൂടി വിദ്യാർത്ഥിയുടെ കാരിക്കേച്ചർ വെച്ചാണ് മിൽമയുടെ പരസ്യം പുറത്തിറങ്ങിയത്. ‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം’ […]
ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിയമരായും തീരുമാനിച്ചു. തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിയമരായും തീരുമാനിച്ചു. 2023 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ ജെ ജനീഷ്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]
മെഡി. കോളജ് ആശുപത്രിയിൽ ജലവിതരണം മുടങ്ങി.
തിരുവനന്തപുരം : ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി കാരണം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി, മറ്റു വാർഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങി.പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ കൂട്ടിരിപ്പുകാരും രോഗികളും നെട്ടോട്ടത്തിലായി.ജലഅതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആശുപത്രി അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് ദുരിതം ഇരട്ടിപ്പിച്ചത്.ഉള്ളൂർ ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന പൈപ്പിലെ വാൽവ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അറ്റകുറ്റപ്പണിയാണ് ആളുകളെ വലച്ചത്.ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നത്.ഇന്നലെ ഉച്ച വരെയും […]
നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ റോഡരികത്ത് മീൻ കച്ചവടം.
നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ റോഡരികത്ത് മീൻ കച്ചവടം നടത്തുന്നതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നഗരസഭ മൗനം പാലിക്കുന്നതായി ആക്ഷേപം. അനധികൃത കച്ചവടം ഒഴിവാക്കാൻ വേണ്ടി സമരത്തിലേക്ക് തിരിയേണ്ടി വരുമെന്ന് ഫ്രാൻ. അക്ഷരാർഥത്തിൽ കുപ്പിക്കഴുത്തു പോലെയുള്ള സ്ഥലത്താണ് ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്. കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്സിൽ എത്തുന്നവരും അതുവഴി കടന്നു പോകുന്ന മറ്റ് യാത്രക്കാരും […]
