ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു
അരിക്കുളം നൊച്ചാട് പഞ്ചായത്ത് 8, 9 വാർഡുകളുടെ കുടുംബ സംഗമം നടുക്കണ്ടിപ്പാറ വെച്ച് നടന്നു.മാറി വരുന്ന വർത്തമാനകാലഘട്ടത്തിൽ ബി ജെ പിയുടെ വിജയം നാടിന് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം വി വി രാജൻ പറഞ്ഞു.യോഗത്തിൽ വാർഡ് കൺവീനർ ശ്രീജിത്ത് കൈപ്പാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പുവ്വത്തും ക്കണ്ടി സ്വാഗതവും, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് രൂപേഷ്, മേഹനൻ ചാലിക്കര, സജീവൻ കൊയിലോത്ത്, അനീഷ് വാളൂർ, മനോജ്, സജിത്ത് തറോൽ എന്നിവർ സംസാരിച്ചു. […]
നാമജപ ഘോഷയാത്ര നടത്തി.
പാമ്പാടി : ശബരിമല ശ്രീ സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിന് എതിരെ പാമ്പാടി ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി. ആലാംപള്ളി ജംഗഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശരണം വിളികളോടെ പാമ്പാടി ബസ്റ്റാൻ്റിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിധി അംഗവും സംസ്ഥാന മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് രാഷ്ട്രീയ മേലാളന്മാരുടെ കുത്തകയല്ല സാധാരണക്കാരായ ഭക്തജനങ്ങളുടെ വിയർപ്പും ചോരയും ആണ്. അത് കൊള്ളയടിക്കാൻ പിണറായി […]
നിരണത്തുനിന്നു കാണാതായ യുവതിയെയും കുട്ടികളെയും 55 ദിവസത്തിനുശേഷം കണ്ടെത്തി.
തിരുവല്ല 55 ദിവസം മുൻപ് കാണാതായ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും തമിഴ്നാട്ടിലെ നാഗർകോവിലിൽ നിന്നു പൊലീ സ് കണ്ടെത്തി. നിരന്തരമായി നട ത്തിയ പോസ്റ്റർ, സാമൂഹിക മാ ധ്യമ പ്രചരണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്. നിരണം കാടുവെട്ടിൽ റീന കെ ജയിംസ് (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ ഓഗ സ്റ്റ് 17നാണ് കാണാതായത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലും തുരുത്തി ചന്തയ്ക്ക് സമീപം വാ ടക വീട്ടിലായിരുന്നു ഇവരുടെ താ മസം. […]
തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം.
ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് ഞാഴറാഴ്ച (12/10/2025) പുലർച്ചെ 3 മണി മുതൽ രാവിലെ 11 വരെ കഴക്കൂട്ടം – കോവളം ബൈപാസില്‍ മുക്കോലയ്ക്കല്‍ മുതല്‍ ചാക്ക വരെയുളള റോഡിലും, ചാക്ക – പേട്ട – ജനറല്‍ ഹോസ്പിറ്റല്‍ – ആശാന് സ്ക്വയര്‍ – ചന്ദ്രശേഖരന് നായര്‍ ഫ്ലൈഓവര്‍ -പിഎംജി – പട്ടം – കേശവദാസപുരം – ഉളളൂര്‍ – പുലയനാര്‍കോട്ട കോട്ട – ആക്കുളം – കുഴിവിള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്.
ഒസ്ലോ : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്.‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്’, എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് […]
കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം.
മർദനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് മാർച്ചിനിടെ സംഘര്‍ഷം.പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെ 10 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. മർദനത്തിൽ മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. കോഴിക്കോട് ഡിസിസി […]
അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി. സംസ്ഥാനത്തെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി.അമിത പലിശ വാഗ്ദാനം ചെയ്ത് വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. നിക്ഷേപത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെയെന്നും പരിശോധിക്കും. സമീപകാലത്ത് കേരളത്തിൽ നിരവധി മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് […]
മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി.
പെട്ടന്ന് ബ്രേക്കിട്ടു. മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി; ഞെട്ടല്‍ കൊപ്പം പുലാശ്ശേരിയിൽ മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്നു ജിഐ പൈപ്പുകള്‍, മുന്പില് പോകുകയായിരുന്ന കാറില്‍ തുളച്ചുകയറി.കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തില്‍ ഇന്നലെയാണ് സംഭവം.കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി.ഈ സമയം കാറും കാറിന്റെ പിറകില്‍ വന്ന മിനിലോറിയും ബ്രേക്ക് ചെയ്തു.ലോറിയിലുണ്ടായിരുന്ന പൈപ്പുകള്‍ മുന്നോട്ട് നിരങ്ങിവന്ന് കാറില്‍ തുളച്ചുകയറുകയായിരുന്നു.കാറിന്റെ പിറക് വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ ആളപായമില്ല. […]
കുരങ്ങൻമാരുടെ ആക്രമണം.
പാലോട് : കാക്കാണിക്കര എസ്എൻ എൽപി സ്കൂളിന് സമീപം ബിനുകുമാറിന്റെ വീട്ടിൽ കൂട്ടമായി എത്തിയ കുരങ്ങുകൾ വലിയ നഷ്ടം വരുത്തി. ബിനുകുമാറിന്റെ മകൾ വീണ(14)യെ ആക്രമിച്ചു. ശല്യക്കാരായ കുരങ്ങുകളെ തുരത്താൻ ശ്രമിക്കവെയാണ് വീണയെ ആക്രമിച്ചത്. കൈയിൽ മുറിവേറ്റതിനെ തുടർന്ന് ഭരതന്നൂരിലെ ആശുപത്രിയിൽ ചികിത്സ നൽകി. കൂട്ടമായി എത്തിയ കുരങ്ങുകൾ സീലിങ് മുഴുവൻ ഇളക്കിയെറിഞ്ഞു.വീട്ടുപകരണങ്ങളും ആഹാര സാധനങ്ങളും നശിപ്പിച്ചു. താമസിക്കാനാവാത്ത വിധം വീട് മലിനമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കുരങ്ങുകളുടെ ശല്യം രൂക്ഷമാണ്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും […]
‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ലോഗോ പ്രകാശനം ചെയ്തു.
കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴിൽ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ സബ്ക്കമ്മറ്റി കൺവീനർ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് നന്ദിയും പറഞ്ഞു. […]
