ശബരിമല : എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്.
കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണ് ഇപ്പോൾ കടത്തിവിടുക. അയ്യപ്പ സന്നിധിയിൽ മണ്ഡലകാലത്തെ പൂജകൾക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഇന്ന് തുടക്കമാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പുലർച്ചെ 3 : 20ന് മഹാഗണപതി ഹോമം നടക്കും. എല്ലാ ദിവസവും രാവിലെ 3 : 30 മുതൽ 11 വരെ നെയ്യഭിഷേകം ഉണ്ടാകും.
