ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി.
അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് ‍ നേരിട്ടത്.
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

വോട്ടു ചോരിയും മറ്റ് ആരോപണങ്ങളും കോൺഗ്രസിനെ രക്ഷിച്ചില്ല.
എൻ ഡി എ – 202
ഇന്ത്യ – 34
മറ്റുള്ളവർ – 5

ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റിൽ ലീഡ് ചെയ്തെങ്കിലും കേവലം ഒന്നിൽ ഒതുങ്ങി.കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാനായില്ല.

ഇടതുപാര്‍ട്ടികളിൽ സി പി എം (എം എൽ )രണ്ട് സീറ്റും സിപിഎം ഒരു സീറ്റും നേടി.
2020 ലെ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top