കൂനൂർ പുലിയുടെ പിടിയിൽ
ഗൂഡല്ലൂർ : കൂനൂർ ഭാഗത്ത് പുലി ശല്യം രൂക്ഷമായി. വീടുകളിൽ വളർത്തുന്ന നായ്ക്കളെ വേട്ടയാടുന്ന പുലി നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൂനൂർ നഗരത്തിലാണ് പുലി ശല്യം രൂക്ഷമായിരിക്കുന്നത്. ഒട്ടേറെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഇതിനോടകം പുലി വേട്ടയാടി. വളർത്തു നായ്ക്കളെ പുലി പിടികൂടുന്ന സിസിടിവി ദ്യശ്യങ്ങൾസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനത്തിന് പുറത്തെത്തുന്ന പുലികൾ തിരികെ വനത്തിലേക്ക് കടക്കാതെ ജനവാസ മേഖലയിലെ തോട്ടങ്ങളിലാണ് പകൽ കഴിയുന്നത്. രാത്രിയായാൽ വീടുകളുടെ ഗേറ്റ് ചാടിക്കടന്നും ബാൽക്കണിയിൽ കയറിയുമാണ് പുലി നായ്ക്കളെ പിടികൂടുന്നത്. ജനവാസ […]
എളുപ്പ വഴി… പൊളിഞ്ഞ വഴി
കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് […]
തിരുവനന്തപുരത്ത് തീപാറും
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശം പൊടിപൊടിക്കാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ജനുവരി 31-നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാനാകുമെന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ടിക്കറ്റ് […]
289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
കൽപ്പറ്റ : ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. മാതൃകാ ടൗണ്‍ഷിപ്പിൻ്റെ നിർമാണം അധിവേഗം പുരോഗമിക്കുകയാണെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മ്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക. കര്‍ണ്ണാടക സര്‍ക്കാര്‍ വീട് […]
ഫ്ലക്‌സുകൾ വേഗം മാറ്റും
തിരുവനന്തപുരം : നഗരത്തിൽ ഫ്ലക്‌സ് നീക്കം ഊർജ്ജിതം. പരിപാടികൾ കഴിഞ്ഞശേഷവും മാറ്റാതെ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സുകൾ, അടിയന്തരമായി നീക്കാൻ മേയർ വി വി രാജേഷ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫ്ലക്‌സ് നീക്കലിന് വേഗം കൂടിയത്. നഗരത്തിലെ ഫ്ലക്‌സുകൾ മാറ്റാൻ കോർപ്പറേഷനിൽ നിന്ന് കരാറെടുത്തിട്ടുള്ള ഏജൻസിയായ ടാക്കോയുടെ അധികൃതരെ, മേയർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്.പരിപാടി കഴിഞ്ഞാൽ യഥാസമയം ഫ്ളക്സ് മാറ്റാനുള്ള ഉത്തരവാദിത്വത്തിൽ, ഏജൻസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്ന് മേയർ അറിയിച്ചു. പിന്നാലെ കോർപറേഷൻ ഓഫീസ്,സെക്രട്ടേറിയറ്റ് പരിസരം തുടങ്ങി നഗരത്തിലെ പ്രധാന […]
ഉയരും അത്യാധുനിക ബസ് ടെർമിനൽ
പാറശാല : പാറശാല നിവാസികളുടെ ചിരകാല ആവശ്യമായ ബസ് ടെർമിനൽ യാഥാർഥ്യത്തിലേക്ക്. പാറശാല പഞ്ചായത്തിലെ കാരാളിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും, സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവുമുൾപ്പെടെആറുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബസ് ടെര്‍മിനലിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ടെർമിനൽ നിർമിക്കുന്നതിനുവേണ്ടി ഒന്നരയേക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. ഷോപ്പിങ് കോപ്ലക്‌സ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ടെർമിനലിൽ ഉൾപ്പെടുത്തും. സി കെ ഹരീന്ദ്രൻ എംഎൽഎ നൽകിയ പ്രൊപ്പോസൽ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിൽ അഞ്ച് […]
പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം
പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു. 2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച് കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത […]
വർഗീയതയോട് വിട്ടുവീഴ്ചയില്ല
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണ പ്രയോഗത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയ നിലപാടുകൾ വച്ചുപുലർത്തുന്ന ആരുമായും സിപിഎമ്മിന് യാതൊരു വിധത്തിലുള്ള യോജിപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് വർഗീയതയെന്നും എന്താണ് മതേതരത്വമെന്നും തീരുമാനിക്കാനുള്ള വ്യക്തമായ ബോധ്യം സിപിഎമ്മിനുണ്ട്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരിക്കലും വർഗീയ പരാമർശങ്ങൾ ഉണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് അവസരത്തിനനുസരിച്ച് […]
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പിടികൂടി
കണ്ണൂർ : തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, […]
പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]
