നെയ്യാറിലെ ആഴമുള്ള കയത്തിൽ വീണ്
നെയ്യാറ്റിൻകര : ഈരാറ്റിൻപുറത്ത് പ്ളസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചത് നെയ്യാറിലെ ആഴമുള്ള കയത്തിൽ. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടിൽ അനിൽകുമാർ,രജനി ദമ്പതികളുടെ മകൻ അഭിനവാണ് (18) മരിച്ചത്. കാട്ടാക്കട പി ആർ വില്യം സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. സ്കൂളിലെ ഏഴ് കുട്ടികളാണ് ഇവിടെയെത്തിയത്. ഇതിൽ നാല് വിദ്യാർത്ഥികൾ കുളിക്കാനായി വെള്ളത്തിലിറങ്ങി. ഇതിനിടെ ചാരുപാറ സ്വദേശി അഭിനന്ദും അഭിനവും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാൽ അഭിനവ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. […]
എസ് ബി ഐ കോവളം ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം
കോവളം : കോവളത്ത് പുതുതായി ആരംഭിക്കുന്ന എസ് ബി ഐ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിൻസെന്റ് എം എൽ എ നിർവഹിച്ചു. എസ് ബി ഐ റീജിയണൽ മാനേജർ റോഷൻ ജി എസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജർ പ്രദീഷ്കുമാർ വി, കോവളം ബ്രാഞ്ച് മാനേജർ അരുൺ എം കെ, അഡ്വ കോവളം സി.സുരേഷ് ചന്ദ്രകുമാർ,അഡ്വ ബി സുകേശൻ, അഡ്വ കെ വി അഭിലാഷ്,റൂഫസ് ഡാനിയേൽ, ആർ എസ് ശ്രീകുമാർ,വിജയപ്രദീപൻ, ഭഗത് റൂഫസ്, കോവളം പി […]
ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം . ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ പുതുയുഗമാണ് ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ് തയ്യാറെടുപ്പുകൾ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തിൽ ദേശീയ പണിമുടക്ക് ശക്തമാകും. തൊഴിലാളിവിരുദ്ധമായ നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നാണ് ഫെബ്രുവരി 12ലെ പണിമുടക്കിൽ […]
തിരുവനന്തപുരത്ത് ഇന്ന് കനത്ത ഗതാഗതനിയന്ത്രണം
തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ടി-20 മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. 31ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം ഉണ്ടാവുക. കഴക്കൂട്ടം – അമ്പലത്തിൻകര – കാര്യവട്ടം എൻഎച്ച് റോഡിലും അമ്പലത്തിൻകര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരുവശങ്ങളിലും പാർക്കിങ്ങ് അനുവദിക്കില്ല. മത്സരം കാണാനായി ഇരുചക്രവാഹനത്തിൽ […]
പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ് രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ
തിരുവനന്തപുരം : ഒൻപതാം ക്ലാസ്സിന്റെ വാർഷിക പരീക്ഷ തുടങ്ങും മുൻപേ അടുത്ത വർഷ പത്താം ക്ലാസ്സ് ആരംഭിക്കാൻ തീരുമാനിച്ചു സ്വകാര്യ സ്കൂളുകൾ. മലയിൻകീഴ് മണപ്പുറത്തുള്ള സ്വകാര്യ സ്കൂൾ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയാക്കി രക്ഷകർത്താക്കൾക്ക് നിർദ്ദേശവും നൽകി കഴിഞ്ഞു എന്നാണ് വില്ലേജ് ന്യൂസിന് ലഭിക്കുന്ന വിശ്വാസയോഗ്യമായ വിവരം.ഒൻപതാം ക്ലാസ്സിലെ പോർഷൻ ഓടിച്ചു തീർത്തുകൊണ്ടാണ് കച്ചവടത്തിനും വിദ്യാർത്ഥിപീഡന ത്തിനും ലക്ഷ്യമിട്ട് ഈ കുൽസിത ശ്രമം. നിലവിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെരക്ഷാകർത്താക്കളോട് ഫീസടയ്ക്കാനും സ്കൂൾ ആവശ്യപ്പെട്ടു കഴിഞ്ഞു വത്രേ മാനേജ്മെന്റിനെ […]
സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു
പ്രമുഖ ബിൽഡർ, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു. ബാംഗ്ലൂർ കോൺഫിഡന്റ് ഓഫിസിൽ ഇ ഡി റെയ്ഡിനിടെയാണ് സംഭവം.
പൊലീസ് സ്റ്റേഷനിലെ ഇരിപ്പിടത്തിലിരുന്ന ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു…
തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ സ്റ്റേഷന്റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കൈ വിരലില്‍ പാമ്പു കടിയേല്‍ക്കുന്നത്. ഉടന്‍ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി […]
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന് മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. മകന് ഡോ ഉജജ്വല്‍ വിഗ്നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ […]
യുവതിയെ കൊന്ന സംഭവം
കോഴിക്കോട് : മാളിക്കടവിൽ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വൈശാഖനെ (35) തെളിവെടുപ്പിനായി കൊയിലാണ്ടി കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വൈശാഖനെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. വൈശാഖന്റെ ഐഡിയൽ […]
വേഗപ്പാതകളിൽ കുതിക്കാം
സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ അതിവേഗ റെയിൽപാത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതുകൊണ്ട് ചടുല വേഗത്തിൽ അത് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗ പാത കടന്നു പോകുന്നത് പത്തനംതിട്ട ജില്ലയിൽ കൂടിയാണ്. ജില്ലയിലെ അടൂരിലും ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ചെങ്ങന്നൂരിലും അതിവേഗ പാതയ്ക്ക് സ്റ്റാേപ്പ് അനുവദിക്കുമെന്നാണ് […]
