Category: Kerala News

തിരുവനന്തപുരത്ത് തീപാറും

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശം പൊടിപൊടിക്കാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ജനുവരി 31-നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാനാകുമെന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ടിക്കറ്റ് […]

ചെങ്ങന്നൂരിൽ നിന്ന് ഹൈ സ്പീഡ് പാത വരുന്നു

പമ്പ : ചെങ്ങന്നൂർ – പമ്പ ഹൈ സ്പീഡ് പാത നിർദേശവുമായി ഇ ശ്രീധരൻ. 45 മിനിറ്റുകൊണ്ട് പമ്പയിലേക്കെത്താൻ കഴിയുന്ന പദ്ധതിയാണ് മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ നിർദേശിച്ചിരിക്കുന്നത്. അങ്കമാലിയിൽ നിന്നുള്ള ശബരിപാതയ്ക്കാണ് സംസ്ഥാന സർക്കാർ പരിഗണന നൽകുന്നതെങ്കിലും ചെങ്ങന്നൂർ – പമ്പ പാതയാണ് വരേണ്ടതെന്നാണ് ശ്രീധരൻ പറയുന്നത്. നിർദ്ദിഷ്ട പാതയിൽ മൂന്നുമിനിറ്റിൽ ഒരു വണ്ടി എന്ന നിലയിൽ ഓടിക്കാം. ഇരട്ടപ്പാതയാണ് നിർമിക്കേണ്ടത്. ആകെ ചെലവ് 9,000 കോടിയേ വരുന്നുള്ളു. ചെങ്ങന്നൂർ – […]

289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കൽപ്പറ്റ : ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. മാതൃകാ ടൗണ്‍ഷിപ്പിൻ്റെ നിർമാണം അധിവേഗം പുരോഗമിക്കുകയാണെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മ്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക. കര്‍ണ്ണാടക സര്‍ക്കാര്‍ വീട് […]

ഫ്ലക്‌സുകൾ വേഗം മാറ്റും

തിരുവനന്തപുരം : നഗരത്തിൽ ഫ്ലക്‌സ് നീക്കം ഊർജ്ജിതം. പരിപാടികൾ കഴിഞ്ഞശേഷവും മാറ്റാതെ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സുകൾ, അടിയന്തരമായി നീക്കാൻ മേയർ വി വി രാജേഷ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫ്ലക്‌സ് നീക്കലിന് വേഗം കൂടിയത്. നഗരത്തിലെ ഫ്ലക്‌സുകൾ മാറ്റാൻ കോർപ്പറേഷനിൽ നിന്ന് കരാറെടുത്തിട്ടുള്ള ഏജൻസിയായ ടാക്കോയുടെ അധികൃതരെ, മേയർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്.പരിപാടി കഴിഞ്ഞാൽ യഥാസമയം ഫ്ളക്സ് മാറ്റാനുള്ള ഉത്തരവാദിത്വത്തിൽ, ഏജൻസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്ന് മേയർ അറിയിച്ചു. പിന്നാലെ കോർപറേഷൻ ഓഫീസ്,സെക്രട്ടേറിയറ്റ് പരിസരം തുടങ്ങി നഗരത്തിലെ പ്രധാന […]

ഉയരും അത്യാധുനിക ബസ്‌ ടെർമിനൽ

പാറശാല : പാറശാല നിവാസികളുടെ ചിരകാല ആവശ്യമായ ബസ് ടെർമിനൽ യാഥാർഥ്യത്തിലേക്ക്‌. പാറശാല പഞ്ചായത്തിലെ കാരാളിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും, സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവുമുൾപ്പെടെആറുകോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന ബസ് ടെര്‍മിനലിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ടെർമിനൽ നിർമിക്കുന്നതിനുവേണ്ടി ഒന്നരയേക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. ഷോപ്പിങ്‌ കോപ്ലക്‌സ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ടെർമിനലിൽ ഉൾപ്പെടുത്തും. സി കെ ഹരീന്ദ്രൻ എംഎൽഎ നൽകിയ പ്രൊപ്പോസൽ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിൽ അഞ്ച് […]

പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം

പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു. 2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച്‌ കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത […]

വർഗീയതയോട് വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണ പ്രയോഗത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയ നിലപാടുകൾ വച്ചുപുലർത്തുന്ന ആരുമായും സിപിഎമ്മിന് യാതൊരു വിധത്തിലുള്ള യോജിപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് വർഗീയതയെന്നും എന്താണ് മതേതരത്വമെന്നും തീരുമാനിക്കാനുള്ള വ്യക്തമായ ബോധ്യം സിപിഎമ്മിനുണ്ട്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരിക്കലും വർഗീയ പരാമർശങ്ങൾ ഉണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് അവസരത്തിനനുസരിച്ച് […]

“ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇ ഡി റെയ്‌ഡ്‌”

ശബരിമല സ്വർണ്ണ കൊള്ളയിൽ സംസ്ഥാനത്തും ബാംഗ്ലൂരും ഉൾപ്പെടെ 21 സ്ഥലത്ത് ഒരേസമയം ഇടി ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്‌ഡ്‌ പുരോഗമിക്കുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

പനി ബാധിതരുടെ എണ്ണം പെരുകുന്നു

മസാചുസെറ്റ്സ് : യു എസിലും കാനഡയിലും പനി കേസുകൾ വർധിക്കുന്നു. 2025 ഡിസംബറിൽ സമാന രീതിയിൽ രണ്ടുരാജ്യങ്ങളിലും പനി കേസുകൾ റി​പ്പോർട്ട് ചെയ്തിരുന്നു. 2026 ജനുവരിയോടെ കാനഡയിൽ കേസുകൾ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ യു.എസിൽ ഇച്ചസ്ഥായിൽ എത്തിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടി​ല്ലെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ ജനുവരി ആദ്യം പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. കൊളറാഡോ പോലുള്ള സംസ്ഥാനങ്ങളും പനി കേസുകളുടെ എണ്ണം വർധിക്കുന്നു. […]

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി

കോഴിക്കോട്ടെ ദീപക്കിന്‍റെ മരണത്തില്‍ ദീപക്കിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിയില്‍ നിന്ന് മൊഴിയെടുത്ത് പൊലിസ്. വടകരയില്‍ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്‍റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ […]

Back To Top